ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവിന് ദേഹാസ്വാസ്ഥ്യം ; പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
മന്ത്രിക്കൊപ്പം ബുധനാഴ്ച കാസര്‍കോട്ടെത്തിയ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന് (51) വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 മണിയോടെയാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന മന്ത്രിയും ഗവ. ഡോക്ടറായ ഡോ. കുഞ്ഞിരാമനും മറ്റും ചേര്‍ന്ന് കാസര്‍കോട് കിംസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോ. എസ് സുരേഷിന്റെ നേതൃത്വത്തില്‍ പ്രാഥമിക ശുശ്രൂഷ നടത്തിയ ശേഷം പരിയാരത്തുള്ള കണ്ണൂര്‍ മെഡികല്‍ കോളജിലേക്ക് മാറ്റി.

മന്ത്രി വീണാ ജോര്‍ജും ഉദുമ എംഎല്‍എ അഡ്വ. സി എച്ച്  കുഞ്ഞമ്പുവും അനുഗമിച്ചു. കിംസ് ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റര്‍ കൃഷ്ണനാണ് ആവശ്യമായ സജ്ജീകരണം ഒരുക്കിയത്. മന്ത്രിക്കൊപ്പം സ്വകാര്യ ആവശ്യത്തിനായാണ് ജോര്‍ജ് ജോസഫ് കാസര്‍കോട്ടെത്തിയത്. മന്ത്രിയായ ശേഷം ആദ്യമായി കാസര്‍കോട്ട് എത്തിയതായിരുന്നു വീണാ ജോര്‍ജ്. ബദിയടുക്കയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയും തെക്കിലിലെ കോവിഡ് ആശുപത്രിയും രാവിലെ മന്ത്രി സന്ദര്‍ശിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജപ്പാനിൽ ശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പുമായി അധികൃതർ

0
ടോകിയോ : ജപ്പാനിലെ കുമാമോട്ടോ (Kumamoto) മേഖലയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ...

പുറത്ത് നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ ഇന്ന് വൈകിട്ട് നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: പുറത്ത് നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ ഇന്ന് വൈകീട്ട് നിയന്ത്രണത്തിന് സാധ്യതയെന്ന്...

ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും ; മന്ത്രി എം ലിജു

0
തിരുവനന്തപുരം : ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മയക്കുമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ...

നിലമ്പൂർ സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ചു

0
മലപ്പുറം: നിലമ്പൂർ സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു...