വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയതിൽ വിശദീകരണവുമായി മന്ത്രി വി.എൻ വാസവൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയതിൽ വിശദീകരണവുമായി മന്ത്രി വി.എൻ വാസവൻ. താൻ പങ്കെടുത്ത സമയത്തല്ല വേദിയിൽ വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശമുണ്ടായത്. സിപിഎം നേതൃത്വം വ്യക്തമായി നിലപാട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു. മതനിരപേക്ഷ നിലപാടാണ് സമൂഹത്തിന് ആവശ്യമെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദിത്ത ബോധത്തിൽ ഊന്നിയ പ്രവർത്തനം കാഴ്ചവെക്കുകയും അഭിപ്രായങ്ങൾ നിർഭയമായി രേഖപ്പെടുത്തുകയും ചെയ്യുന്ന നേതാവാണ് വെള്ളാപ്പളളിയെന്നായിരുന്നു കഴിഞ്ഞദിവസം വി.എൻ വാസവൻ പറഞ്ഞത്.

കൊച്ചിയിൽ നടന്ന ആദരിക്കൽ ചടങ്ങിലാണ് വാസവൻ വെള്ളാപ്പള്ളിയെ പുകഴ്ത്തിയത്. വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിന് പിന്നാലെ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി രംഗത്തെത്തിയത്. വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്നയാളാണ് വെള്ളാപ്പള്ളിയെന്നും കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ്എൻഡിപി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കിയെന്നും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ നിർഭയ നിലപാടുകൾ പറയുന്നയാളാണെന്നും മന്ത്രി പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യൻ ഹാക്കിങ് ഭീഷണി ; പബ്ലിക്ക് വൈഫൈ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

0
ഹോട്ടലുകളിലെയും വിമാനത്താവളങ്ങളിലെയും പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റിന്റെ ത്രെറ്റ്...

മത്സ്യതൊഴിലാളിയെ കാണാതായ സംഭവം : പതിനൊന്നാം നാൾ മന്ത്രിയെത്തി ; ആഭ്യന്തരമന്ത്രിക്കൊപ്പം ഫിഷറീസ് മന്ത്രിയും...

0
തിരുവനന്തപുരം: വിഴി‍ഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി പതിനൊന്നാം നാൾ മന്ത്രിയെത്തി. കാണാതായ ജോണിൻ്റെ...

പമ്പാ നദിയിലെ പ്രളയം മണല്‍ വാരിയാല്‍ മാത്രം ഒഴിവാകില്ല : ഫാ.ബെൻസി മാത്യു കിഴക്കേതിൽ

0
റാന്നി : പമ്പാ നദീതീരത്ത് അടിക്കടിയുണ്ടാകുന്ന പ്രളയം ഒഴിവാക്കുവാന്‍ നദിയിലെ മണല്‍...

ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നു വീണു

0
ഇടുക്കി: ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ്...