കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാരെന്ന് മന്ത്രി വി എൻ വാസവൻ. വീട്ടിലെത്തി അവരുടെ കാര്യങ്ങൾ കേൾക്കും. സംസ്കാര ചടങ്ങുകൾക്ക് അടിയന്തരമായി അരലക്ഷം രൂപ കൈമാറി. ആവശ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യം രാഷ്ട്രീയപരമാണ്. പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. പുരയ്ക്ക് തീ പിടിക്കുമ്പോൾ വാഴ വെട്ടരുത്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. വിഷയങ്ങൾ ഉണ്ടാകുമ്പോൾ രാജി വെക്കാൻ തുടങ്ങിയാൽ പിന്നെ മന്ത്രിമാർ ഉണ്ടാകുമോ എന്നും മന്ത്രി ചോദിച്ചു. രാജി ആവശ്യം രാഷ്ട്രീയ ദുരുദ്ദേശത്തോടെയാണ്. പ്രശ്നത്തെ സാമാന്യവത്കരിച്ച് രാഷ്ട്രീയ ആയുധമാക്കരുത്. കോട്ടയം മെഡിക്കൽ കോളേജ് മികച്ച നിലയിൽ പ്രവർത്തിക്കുന്ന ആതുരാലയമാണ്. അതിനെ തകർക്കാൻ ശ്രമിക്കുന്നത് ശരിയല്ല എന്നും മന്ത്രി പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]