തിരുവനന്തപുരം : കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ന് മന്ത്രിതല നടക്കും. ധന, ഗതാഗത, തൊഴിൽ മന്ത്രിമാർ ഒരുമിച്ച് അംഗീകൃത തൊഴിലാളി സംഘടനകളുമായി നടത്തുന്ന ചർച്ചയിലാണ് ജീവനക്കാരുടെ പ്രതീക്ഷ. 24,000 കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബങ്ങൾ മാത്രമല്ല ലക്ഷക്കണക്കിന് യാത്രക്കാരും ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ത് എന്നുള്ള ആകാംക്ഷയിലാണ്. ജൂലൈയിലെ ശമ്പളം ഓഗസ്റ്റ് 16 ആയിട്ടും വിതരണം ചെയ്യാനായില്ലെന്നു മാത്രമല്ല ആദ്യഗഡു ശമ്പളം പോലും നൽകിയിട്ടില്ല. കഴിഞ്ഞ തവണ ഓണത്തിന് ശമ്പളമില്ല, വേണമെങ്കിൽ കടയിൽ നിന്നു സാധനം വാങ്ങാൻ കൂപ്പൺ നൽകാമെന്നതായിരുന്നു മാനേജ്മെന്റ് നിലപാട്. ഇപ്രാവശ്യം അതേ സാഹചര്യം ഉണ്ടാകുമെന്ന് മുൻകൂട്ടി അറിഞ്ഞ് സ്ഥാനമൊഴിയാനായിരുന്നു സിഎംഡിയുടെ നീക്കം. മുഖം നഷ്ടപ്പെട്ട സിഐടിയു മറ്റു മാർഗമില്ലാതെ 26ന് ഐഎൻടിയുസിയുമായി ചേർന്നു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് ബിഎംഎസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് വിലാപയാത്ര നടക്കും. എഐടിയുസിയുടെ നേതൃത്വത്തിൽ 24ന് ചീഫ് ഓഫിസ് മാർച്ച് നടക്കും. ഹരിയാന, തെലങ്കാന, ആന്ധ്ര മാതൃകയിൽ ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ ഏറ്റെടുക്കണമെന്നാണ് എഐടിയുസി ആവശ്യപ്പെടുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























