തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ ഓണാഘോഷ പരിപാടികളിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാൻ മന്ത്രിമാർ രാജ്ഭവനിലെത്തി. ടൂറിസം വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസ്, സംഘാടന ചുമതലയുള്ള പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവരാണ് രാജ്ഭവനിലെത്തിയത്. പരിപാടിയിലേക്ക് ഗവർണറെ ക്ഷണിച്ച മന്ത്രിമാർ അദ്ദേഹത്തിന് ഓണക്കോടിയും സമ്മാനിച്ചു. സെപ്റ്റംബർ രണ്ടിന് നടക്കുന്ന സമാപന ഘോഷയാത്രയുടെ പരിപാടിയുടെ ഫ്ലാഗ് ഓഫ് ഗവർണർ നിർവഹിക്കും. കഴിഞ്ഞവർഷം സർക്കാറുമായുള്ള അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിൽ ഗവർണറെ ഓണാഘോഷ പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നത് ചർച്ചയായിരുന്നു. നിയമസഭ പാസാക്കിയ 10 ബില്ലുകളും രണ്ട് പി.എസ്.സി അംഗങ്ങളുടെ നിയമനം, ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമീഷൻ ചെയർമാനായി നിയമിക്കൽ എന്നീ മന്ത്രിസഭ തീരുമാനങ്ങൾക്കും ഗവർണറുടെ അംഗീകാരം ലഭിച്ചിട്ടില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























