കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന “മിന്നല്‍ മുരളി’ സിനിമയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. രതീഷാണ് പിടിയിലായത്. അങ്കമാലിയില്‍നിന്നാണ് രതീഷിനെ പിടികൂടിയത്. മറ്റ് നാല് പേര്‍ക്കായി അന്വേഷണം തുടരുന്നു.
കാലടി മണപ്പുറത്ത് ലക്ഷങ്ങള്‍ മുടക്കി വിദേശ നിര്‍മിത മാതൃകയില്‍ നിര്‍മിച്ച പള്ളിയുടെ സെറ്റാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്. അതേസമയം ആക്രമത്തിന് നേതൃത്വം നല്‍കിയവരെ അഭിനന്ദിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എഎച്ച്പി) രംഗത്തെത്തി. ക്ഷേത്രത്തിന് സമീപം പള്ളിയുടെ സെറ്റ് ഇടുന്നത് ഹിന്ദുവിന്റെ സ്വാഭിമാനം തകര്‍ക്കുമെന്ന് എഎച്ച്പി ജനറല്‍ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.