ന്യുഡല്‍ഹി : പ്രഥമ വനിതാ ഐപിഎല്ലിലേക്ക് മലയാളി ഓൾ റൗണ്ടർ മിന്നു മണിയെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. പ്രഥമ വനിതാ ഐപിഎല്ലിൽ ഒരു ടീം സ്വന്തമാക്കുന്ന ആദ്യ മലയാളി താരമാണ് മിന്നു. ആഭ്യന്തര മത്സരങ്ങളിൽ കേരളത്തിനായി നടത്തുന്ന മികച്ച പ്രകടനകളാണ് ഐപിഎല്ലിലേക്ക് താരത്തെ എത്തിച്ചത്. പത്ത് ലക്ഷം രൂപ അടിസ്ഥാനവിലയുള്ള താരത്തെ മുപ്പത് ലക്ഷം രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് ടീമിലെടുത്തത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആയിരുന്നു താരത്തിന് വേണ്ടി ലേലത്തിൽ ഉണ്ടായിരുന്ന മറ്റൊരു താരം.
വയനാട് എടപ്പാടി സ്വദേശിയാണ് മിന്നു മണി. സമീപപ്രദേശങ്ങളിൽ ക്രിക്കറ്റ് കളിച്ച് നടന്ന മിന്നുവിന്‍റെ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടായത് മാനന്തവാടി ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ചേർന്നതോടെയാണ്. അവിടെ നിന്ന് കേരള ടീമിലും ഇന്ത്യയുടെ എ ടീമിലും താരം സ്ഥാനം കണ്ടെത്തി. ഇന്ത്യയുടെ എ ടീമിൻെറ ഭാഗമായി മിന്നു ബംഗ്ലാദേശ് പര്യടനത്തിലും വനിതാ ഏഷ്യൻ കപ്പിലും പങ്കെടുത്തിട്ടുണ്ട്. പ്രഥമ വനിതാ ഐപിഎല്ലിലെ താരലലേത്തിൽ ഇന്ത്യൻ താരം സ്മൃതി മന്ദാനയെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 3.40 കോടിക്ക് സ്വന്തമാക്കി. ലേലത്തിൽ ഒരു താരത്തിന് ലഭിച്ച ഏറ്റവും ഉയർന്ന വിലയായിരുന്നു സ്‌മൃതിയുടേത്. ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ 1.80 കോടി രൂപക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]





























