മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം.കെ.സ്റ്റാലിന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്ത പ്രധാനമന്ത്രിയില്‍നിന്ന് ആരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മണിക്കൂറുകളോളം സംസാരിക്കാന്‍ സാധിക്കുന്ന കല പഠിക്കാന്‍ സാധിച്ചതായി സ്റ്റാലിന്‍ പരിഹസിച്ചു. ലോക്സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഉദ്ദേശിച്ചായിരുന്നു സ്റ്റാലിന്‍റെ പരാമര്‍ശം. നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ഉള്‍പ്പെടെ രാഹുല്‍ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി ഒന്നിനും മറുപടി പറഞ്ഞിരുന്നില്ല.

”പ്രധാനമന്ത്രിക്കും ബിജെപി സര്‍ക്കാരിനുമെതിരെ നിരവധി ആരോപണങ്ങളുണ്ടെങ്കിലും ഒന്നിനോടും അദ്ദേഹം പ്രതികരിച്ചിട്ടില്ല. ജനങ്ങളുടെ വിശ്വാസമാണ് തന്‍റെ സംരക്ഷണ കവചമെന്ന് അദ്ദേഹം പറയുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം വാചക കസര്‍ത്ത് ആയിരുന്നെങ്കിലും 2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെക്കുറിച്ചോ അദാനി വിഷയത്തെക്കുറിച്ചോ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരായ നേരിട്ടുള്ള ആരോപണങ്ങളാണ്. ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് പോലും കേസ് ഗൗരവമായി പരിഗണിക്കുന്നു. അതിനാല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണം. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തിന് ഉത്തരവിടണം.”- സ്റ്റാലിന്‍ പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...