പരിവർത്തനത്തിന് തുടക്കം കുറിക്കാൻ റാന്നി ബി.ആർ.സിയിൽ വൈ.ഐ.പി -ശാസ്ത്ര പഥം ‘നവീനം’ സഹവാസ ക്യാമ്പ്

For full experience, Download our mobile application:
Get it on Google Play

റാന്നി : പൊതുവിദ്യാഭ്യാസ വകുപ്പ്, കെ-ഡിസ്ക്, സമഗ്ര ശിക്ഷാ കേരളം റാന്നി ബി.ആർ.സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം(വൈ.ഐ.പി)ശാസ്ത്രപഥം ഐഡിയേറ്റർമാർക്കുള്ള ദ്വിദിന സഹവാസ ശില്പശാല “നവീനം” തുടങ്ങി. റാന്നി വളയനാട് ഓഡിറ്റോറിയത്തിൽ എസ്.എസ്.കെ പത്തനംതിട്ട ജില്ലാ പ്രോഗ്രാം ഓഫീസർ എ. കെ പ്രകാശ് നവീനം ഉദ്ഘാടനം ചെയ്തു. വെസ്റ്റ് വെർജീനിയ യൂണിവേഴ്സിറ്റി(യു. എസ്.എ )യിലെ റിസർച്ച് സ്കോളർ രേഷ്മ അന്ന തോമസ് മുഖ്യ പ്രഭാഷണം നടത്തി.

ബി.പി.സി ഷാജി എ സലാം, ശാസ്ത്രപഥം സംസ്ഥാന റിസോഴ്സ് പേഴ്സൺ എഫ്. അജിനി, അടൂർ ബി.എഡ് കോളേജ് ലക്ചറർ ആർ യമുന, ക്യാമ്പ് ഡയറക്ടർ സൈജു സക്കറിയ എന്നിവർ സംസാരിച്ചു. ഗവേഷണ താല്പര്യങ്ങൾ കുട്ടികളിൽ ഉണ്ടാക്കുക, വിമർശനാത്മകത, സർഗാത്മകത, സംഘക കഴിവുകൾ, പ്രശ്നപരിഹാര മാർഗങ്ങൾ എന്നീ അനിവാര്യ ജീവിത നൈപുണികൾ കുട്ടികളിൽ ഉണ്ടാക്കുക എന്നീ ഉദ്ദേശങ്ങളോടുകൂടിയാണ് ശാസ്ത്രപഥം നവീനം സഹവാസ ശില്പശാല നടത്തുന്നത്.

സാമൂഹിക പ്രശ്നങ്ങൾ തങ്ങൾ പഠിച്ച ക്ലാസ് റൂം വിഷയങ്ങളെ അടിസ്ഥാനത്തിൽ പരിഹരിക്കാൻ ശ്രമിക്കുക എന്ന പ്രവർത്തനത്തിലൂടെയാണ് വൈ.ഐ.പി – ശാസ്ത്രപഥം പരിപാടി നടക്കുന്നത്. റാന്നി ഉപജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ കുട്ടികൾ ആശയങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു. മികച്ച ആശയങ്ങൾ രജിസ്റ്റർ ചെയ്ത 10 ഗ്രൂപ്പുകൾക്കാണ് നവീനം ശില്പശാലയിൽ അധിക പരിശീലനങ്ങൾ നൽകുന്നത്. കെ-ഡിസ്ക് ആണ് സംസ്ഥാനതലത്തിൽ മികച്ച ആശയങ്ങൾ തെരഞ്ഞെടുത്ത് നൽകിയത്. സി.ആർ.സി കോ- ഓർഡിനേറ്റർ സൈജു സക്കറിയ, ശാസ്ത്രരംഗം ഉപജില്ല കോ-ഓർഡിനേറ്റർ എഫ്. അജിനി ബി.പി.സി ഷാജി എ സലാം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...