വെള്ളായണി ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി ചെയ്ത കാവി അലങ്കാരങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെള്ളായണി ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി ചെയ്ത കാവി അലങ്കാരങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് പോലീസ്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പോലീസിന്‍റെ ഇടപെടൽ. അലങ്കാരത്തിനായി ബഹുവർണ്ണങ്ങൾ ഉപയോഗിക്കണമെന്നാണ് ക്ഷേത്ര ഭാരവാഹികളോട് പോലീസ് നിർദ്ദേശിച്ചിരിക്കുന്നത്. വെള്ളായണി ഭദ്രകാളി ദേവി ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിന്‍റെ ഭാഗമായി ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തിലാണ് അലങ്കാരങ്ങൾ ചെയ്തത്. കാവി നിറത്തിലെ കൊടിയും തോരണങ്ങളുമാണ് അലങ്കാരത്തിനായി ഉപയോഗിച്ചത്. ഇതിനു പുറമെ കാവി നിറത്തിലുള്ള സാമഗ്രികൾ ഉപയോഗിച്ച് താൽക്കാലിക ഷെഡും ക്ഷേത്ര പരിസരങ്ങളിൽ നിർമിച്ചിരുന്നു. എന്നാൽ ഇത് ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അലങ്കാരത്തിനായി എല്ലാ നിറങ്ങളും ഉപയോഗിക്കണമെന്നും ചൂണ്ടിക്കാട്ടി പ്രാദേശിക പോലീസ് ക്ഷേത്ര കമ്മിറ്റിക്ക് നിർദേശം നൽകി.

അലങ്കാരങ്ങൾ മാറ്റാൻ ക്ഷേത്രം അധികൃതർ വിസമ്മതിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ക്ഷേത്ര കമ്മിറ്റിയുടെ പ്രത്യേക യോഗം വിളിച്ച് ചേർക്കുകയും വിവിധ നിറത്തിലുള്ള അലങ്കാര വസ്തുക്കൾ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി ഉത്സവ ആഘോഷങ്ങൾ വിലയിരുത്താൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്‍റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ച് ചേർത്തു. ഈ യോഗത്തിലും അലങ്കാരത്തിനായി ബഹുവർണ്ണ ഉപയോഗിക്കണമെന്ന് പോലീസ് ആവർത്തിച്ചു.

ഹിന്ദുത്വ വിശ്വാസങ്ങളും ആചാരങ്ങളും തകർക്കാനുള്ള ഭരണകക്ഷിയായ സിപിഐ(എം)ന്റെ ശ്രമമാണിത് എന്നാണ് ക്ഷേത്രഭാരവാഹികളുടെ ആരോപണം. എന്നാൽ മുൻവർഷങ്ങളിൽ വെള്ളായണിയിൽ ക്ഷേത്രോത്സവം സംഘടിപ്പിക്കുമ്പോൾ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായിട്ടുള്ളതായി പോലീസ് പറഞ്ഞു. അതിന്‍റെ അടിസ്ഥാനത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് എല്ലാ നിറങ്ങളിലുമുള്ള അലങ്കാരങ്ങൾ ഉപയോഗിക്കാൻ പോലീസ് നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷ സംഘടനയായ ഹിന്ദു ഐക്യവേദി കോടതിയെ സമീപിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...