കടമ്മനിട്ട മാര്‍ത്തോമ്മാ ഇടവക ശതോത്തര രജതജൂബിലി ആഘോഷത്തിന് ജൂലൈ 26ന് തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

കടമ്മനിട്ട : കടമ്മനിട്ട മാര്‍ത്തോമ്മാ ഇടവക ശതോത്തര രജതജൂബിലി ആഘോഷത്തിന് ജൂലൈ 26ന് തുടക്കമാകും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ രാവിലെ 11 മണിക്ക് മാര്‍ത്തോമ്മാ സഭ കുന്നംകുളം -മലബാര്‍  ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ് ക്കോപ്പ ഉദ്ഘാടനം ചെയ്യും. അബിന്‍ വര്‍ക്കി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. വിവിധ സഭകളിലെ വൈദികരും ജനപ്രതിനിധികളും യോഗത്തില്‍ സംസാരിക്കും. 1902 ല്‍ സ്ഥാപിതമായ കടമ്മനിട്ട മാര്‍ത്തോമ്മാ പള്ളി (കല്ലേലി പള്ളി) 125 ആം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ആദ്യ ഘട്ടത്തില്‍ 8 വീടുകളുമായി ആരംഭിച്ച പള്ളി കടമ്മനിട്ടയിലെ ആദ്യത്തെ മാര്‍ത്തോമ്മാ ദൈവാലയമാണ്. കടമ്മനിട്ടയുടെ വളര്‍ച്ചയില്‍ ഈ ഇടവക നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇടവ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലത്താണ് നിലവില്‍ കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

1972 ല്‍ മാര്‍ത്തോമ്മാ സഭ സ്ഥാപിച്ച എല്‍.പി സ്കൂള്‍ പിന്നീട് കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന് വിട്ടുനല്‍കിയിരുന്നു. സഭ നിര്‍മ്മിച്ച പതിനാല് മുറികളുള്ള ഷോപ്പിംഗ്‌ കോമ്പ്ലക്സും പലര്‍ക്കും ഉപജീവനമാര്‍ഗമായി. ആദ്യ കാലത്ത് മുളങ്കുടിലിലും രണ്ടാമത് വെട്ടുകല്ലിലും മൂന്നാമത് കരിങ്കല്ലിലും നിര്‍മ്മിച്ച പള്ളിയിലാണ് ആരാധന നടത്തിയിരുന്നത്. 2006 ലാണ് നിലവിലുള്ള പള്ളി പുതുക്കി പണിതത്. 218 വീടുകളും 12 പ്രാര്‍ഥന ഗ്രൂപ്പുകളുമുള്ള ഇടവകയില്‍ ഫാ.ജിജി വി.മാത്യു പ്രസിഡണ്ടായ ജനറല്‍ കമ്മറ്റിയും വിവിധ സബ്‌ കമ്മറ്റികളും ജൂബിലി പരിപാടികള്‍ക്ക് നേതൃത്വം നല്കി വരുന്നു. വേദപഠനം. ചെയിന്‍ പ്രെയര്‍, ബൈബിള്‍ ക്വിസ്, കലാ സന്ധ്യ, മിഷന്‍ ഫീല്‍ഡ് സന്ദര്‍ശനം, ജീവകാരുണ്യ പദ്ധതികള്‍, ഇടവക ഡയറക്ടറിയുടെ പ്രകാശനം എന്നിവയാണ് ജൂബിലി വര്‍ഷത്തിലെ പ്രധാന പരിപാടികള്‍ എന്നും ഭാരവാഹികള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...