നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി ഓഫീസിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി. നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി ഓഫീസിലാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചിട്ടുള്ളത്.ശ്യ‌മപ്രസാദ് മുഖർജി, ദീൻ ദയാൻ ഉപാദ്ധ്യായ എന്നിവരുടെ ചിത്രങ്ങളുടെ നടുവിലായാണ് ഭാരതാംബയുടെ ചിത്രം വെച്ചിട്ടുള്ളത്. ഏതെങ്കിലും തരത്തിൽ ചിത്രം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചട്ടമുണ്ടോയെന്ന് നിയമസഭാ സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് മറുപടി പറയേണ്ടത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലാണ് നിലവിൽ പാർലമെന്ററി പാർട്ടി ഓഫീസ് അനുവദിച്ചിട്ടുള്ളത്.

രാജ്ഭവനിലുൾപ്പെടെ ഭാരതാംബയുടെ ചിത്രം വെച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. ചിത്രത്തിന് മുന്നിൽ വിളക്കു കൊളുത്തുന്ന ​ഗവർണറുടെ പരിപാടിയിൽ നിന്നും കഴിഞ്ഞ എൽഡിഎഫ് സർക്കാരിലെ മന്ത്രിമാർ തന്നെ ഇറങ്ങിപ്പോകുന്ന സാഹചര്യവും ഉണ്ടായിരുന്നു. ‌പുഷ്പാർച്ചന സമർപ്പിക്കാൻ വിസമ്മതിച്ചു കൊണ്ട് അന്ന് മന്ത്രി വി. ശിവൻകുട്ടി, പി. പ്രസാദ് എന്നിവർ പ്രതിഷേധിച്ചിരുന്നു. അതിനിടയിലാണ് ഇപ്പോൾ നിയമസഭയിൽ കൂടി കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...