അശ്ലീല ദൃശ്യങ്ങൾ കാണിച്ച് മൂന്ന് വയസുകാരിയെ പീഡിപ്പിച്ച 13 വയസുകാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : അശ്ലീല ദൃശ്യങ്ങൾ കാണിച്ച് മൂന്ന് വയസുകാരിയെ പീഡിപ്പിച്ച 13 വയസുകാരൻ പിടിയിൽ. ഞായറാഴ്ചയാണ് മൂന്നുവയസുകാരി പീഡനത്തിന് ഇരയായത്. തിങ്കളാഴ്ച കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 13കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിടെ ഗുരുതരമായി പരിക്കേറ്റ മൂന്നുവയസുകാരി ചികിത്സയിലാണ്.

ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. സംഭവദിവസം കുട്ടിയുടെ പിതാവ് ജോലിക്ക് പോയിരിക്കുകയായിരുന്നു. അമ്മയാണ് കുട്ടിക്കൊപ്പം വീട്ടിലുണ്ടായിരുന്നത്. വൈകുന്നേരമായപ്പോൾ അയൽവാസിയായ 13 കാരനായ പ്രതി ഇവരുടെ വീട്ടിലെത്തി. കുഞ്ഞിനെ താലോലിച്ച ശേഷം 13കാരൻ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ സമയത്ത് പ്രതിയുടെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ചു കൊണ്ട് പെൺകുഞ്ഞിനെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ അവസ്ഥ വഷളായതോടെ 13കാരൻ കുഞ്ഞിനെ വീടിന് വെളിയിൽ ഉപേക്ഷിക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തം വരുന്ന നിലയിലാണ് കുഞ്ഞിനെ അമ്മ കണ്ടെത്തിയത്. കുഞ്ഞിനെ സമീപത്തുള്ള ക്ലിനിക്കിൽ എത്തിച്ച് പ്രാഥമിക ശ്രുശ്രൂഷ നൽകി തിരികെ വീട്ടിലെത്തിച്ചു. എന്നാൽ വൈകുന്നേരത്തോടെ കുഞ്ഞിന്റെ അവസ്ഥ മോശമായി. വിശദമായ പരിശോധനയിലാണ് കുഞ്ഞ് പീഡനത്തിന് ഇരയായതായി വ്യക്തമായത്. ഇതോടെയാണ് രക്ഷിതാക്കൾ പോലീസിനെ സമീപിച്ചത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...