പോപ്പുലര്‍ ഫ്രണ്ടിന് വിദേശത്ത് നിന്ന് എത്തുന്നത്‌ കോടികളെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ ഫ്രണ്ടിന് വിദേശത്ത് നിന്ന് ഒഴുകിയെത്തുന്നത് കോടികളെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ വിവിധയിടങ്ങളിലായിട്ടായിരുന്നു ഇഡിയുടെ പരിശോധന. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍, നേതാക്കളുടെ വീടുകള്‍, എന്നിവിടങ്ങളില്‍ ഇഡിയുടെ പ്രത്യേക സംഘം എത്തി. ഒരേ സമയം പരിശോധന നടത്തി.

വിദേശ രാജ്യങ്ങളില്‍ നിന്നും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ കോടിക്കണക്കിന് രൂപ എത്തിയതായി വിവരമുണ്ട്. ഇതില്‍ ഏറിയ പങ്കും കേരളത്തിലെ ചില നേതാക്കള്‍ക്കാണെത്തിയത്. നാദാപുരം കടവത്തൂര്‍ സ്വദേശിയായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് നേരത്തെ തന്നെ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ആയിരുന്നു. പ്രദേശത്ത് ആയുധ പരിശീലനത്തിനടക്കം ഇയാള്‍ പണം എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരമുണ്ട്. കൊല്ലം കരുനാഗപ്പള്ളി കേന്ദ്രീകരിച്ച്‌ വന്‍തോതില്‍ പണം എത്തിയെന്നും സൂചനയുണ്ട്.

ചില ചാരിറ്റി സംഘടനകളുടെ പേരില്‍ ആണ് കേരളത്തില്‍ പണം എത്തിയത്. തണല്‍, കരുണ തുടങ്ങിയ പേരിലാണ് നിരവധി സ്ഥാപനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്തുടനീളം ചാരിറ്റിയുടെ മറവില്‍ നടത്തുന്നത്. പശ്ചിമ യു.പിയിലും, ഡല്‍ഹിയിലും കലാപം നടത്താന്‍ കോഴിക്കോട്ടെ തണല്‍ കേന്ദ്രീകരിച്ച്‌, ആക്‌സിസ് ബാങ്ക് വഴി പണം എത്തിച്ചതായി ഇഡി സ്ഥിരീകരിച്ചിരുന്നു.

അന്ന് അന്വേഷണവുമായി ബന്ധപ്പെട്ട പരിശോധന പോപ്പുലര്‍ ഫ്രണ്ടിന്റെ കല്ലായി ഓഫീസില്‍ ഇഡി നടത്തിയിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ എത്തിയ പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും, സംസ്ഥാനത്ത് തീവ്രവാദ റിക്രൂട്‌മെന്റിനും ഉപയോഗിക്കുന്നു എന്ന വിവരത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ഇഡി സംഘം എത്തിയത്. മറ്റ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും,ആയുധ പരിശീലനം അടക്കമുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...