ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നില്‍ ചൈനയുടെ പങ്ക് സംശയിക്കുന്നതായി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി

For full experience, Download our mobile application:
Get it on Google Play

ദില്ലി : സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും അടക്കം 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നില്‍ ചൈനയുടെ പങ്ക് സംശയിക്കുന്നതായി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ചൈന ഇന്ത്യയുടെ അതിര്‍ത്തി കടന്നതായുളള റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നപ്പോള്‍ അക്കാര്യം തുറന്ന് പറഞ്ഞ വ്യക്തിയാണ് ജനറല്‍ ബിപിന്‍ റാവത്ത് എന്ന് സുബ്രഹ്മണ്യന്‍ സ്വാമി ഒരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ അപകടം രാജ്യത്തിന് വലിയ തിരിച്ചടിയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിനെ ഭയക്കാത്ത സൈന്യത്തിലെ ചുരക്കം ചില ഓഫീസര്‍മാരില്‍ ഒരാളാണ് ജനറല്‍ ബിപിന്‍ റാവത്തെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. ”ചൈന ഒരു ഭീഷണിയാണ് എന്ന് പറയാന്‍ തയ്യാറായ വ്യക്തിയാണ് ബിപിന്‍ റാവത്ത്. ചൈന നമ്മുടെ അതിര്‍ത്തി കൈയേറിയെന്നും അദ്ദേഹം പറയുകയുണ്ടായി”.

തമിഴ്‌നാട്ടില്‍ വെച്ച്‌ അദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റര്‍ ടേക്ക് ഓഫിന് ശേഷം തീപിടിച്ചത് ചില സംശയങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ലേസര്‍ ഉപയോഗിച്ചുള്ള സൈബര്‍ ആക്രമണം ഹെലികോപ്റ്ററിന് നേര്‍ക്ക് നടന്നോ എന്ന് താന്‍ സംശയിക്കുന്നു. ചൈനയുടെ ഭീഷണി നാം നിസ്സാരമായി കണ്ടോ എന്നാണ് താന്‍ ആശങ്കപ്പെടുന്നത് എന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. നമ്മുടെ ആഭ്യന്തര-ബാഹ്യ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച്‌ ഒരു പുനര്‍ചിന്ത ആവശ്യമാണെന്നാണ് തനിക്ക് തോന്നുന്നത് എന്നും സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...