വ​ള​ര്‍​ത്തു പ​ട്ടി ക​ടി​ച്ച്‌ പേ ​വി​ഷ​ബാ​ധ​യേ​റ്റ് ര​ണ്ടാം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

തൃ​പ്ര​യാ​ര്‍ : വ​ള​ര്‍​ത്തു പ​ട്ടി ക​ടി​ച്ച്‌ പേ ​വി​ഷ​ബാ​ധ​യേ​റ്റ് ര​ണ്ടാം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. വ​ല​പ്പാ​ട് ബീ​ച്ച്‌ കി​ഴ​ക്ക​ന്‍ വീ​ട്ടി​ല്‍ ദി​നേ​ഷി​ന്റെ​യും ചി​ത്ര​യു​ടെ​യും ഏ​ക മ​ക​ന്‍ ആ​ക​ര്‍​ഷ് (എ​ട്ട്) ആ​ണ് മ​രി​ച്ച​ത്. വ​ല​പ്പാ​ട് ബീ​ച്ച്‌ ജി.​ഡി.​എം.​എ​ല്‍.​പി സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ്. ക​ഴി​ഞ്ഞ മാ​സം 20ന് ​വീ​ട്ടി​ലെ വ​ള​ര്‍​ത്തു പ​ട്ടി ആ​ക​ര്‍​ഷി​ന്റെ കൈ​വി​ര​ലി​ല്‍ ക​ടി​ച്ചി​രു​ന്നു. നി​സാ​ര മു​റി​വാ​യ​തി​നാ​ല്‍ വീ​ട്ടു​കാ​ര്‍ കാ​ര്യ​മാ​ക്കി​യി​ല്ല. ഇ​തേ പ​ട്ടി മ​റ്റു ര​ണ്ടു കു​ട്ടി​ക​ളെ​യും ക​ടി​ച്ചി​രു​ന്നു. അ​വ​ര്‍ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തി​രു​ന്നു.

മൂ​ന്നാ​ഴ്ച മു​മ്പ് പ​ട്ടി ച​ത്തു. നാ​ല്​ ദി​വ​സം മു​മ്പ് പ​നി തു​ട​ങ്ങി​യ കു​ട്ടി​യെ വ​ല​പ്പാ​ട് സി.​എ​ച്ച്‌.​സി.​യി​ലും സ്വ​കാ​ര്യ ക്ലി​നി​ക്കി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​വി​ടെ​നി​ന്ന് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. അ​തി​ന​കം പേവി​ഷം ശ​രീ​ര​ത്തെ കീ​ഴ്പ്പെ​ടു​ത്തി​യി​രു​ന്ന​തി​നാ​ല്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പതോ​ടെ​യാ​ണ്​ മ​രി​ച്ച​ത്. പ​ട്ടി ക​ടി​ച്ച്‌ ഒ​രു മാ​സ​മെ​ത്തി​യ ദി​വ​സ​മാ​ണ് മ​ര​ണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...