പട്ടികജാതി വിദ്യാര്‍ത്ഥിയെ പത്താംതരം പരീക്ഷ എഴുതിക്കാതിരിക്കാന്‍ സ്‌കൂള്‍ അധ്യാപിക പോലീസില്‍ വ്യാജ പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പട്ടികജാതി വിദ്യാര്‍ത്ഥിയെ പത്താംതരം പരീക്ഷ എഴുതിക്കാതിരിക്കാന്‍ മറ്റൊരു കുട്ടിയുടെ മാതാവിനെ കൊണ്ട് സ്‌കൂള്‍ അധ്യാപിക പോലീസില്‍ വ്യാജപരാതി നല്‍കി. ഫോണ്‍ സംഭാഷണം പുറത്ത്; വിദ്യാര്‍ത്ഥിയെ പത്താം തരം പരീക്ഷ എഴുതിക്കാതിരിക്കാന്‍ മറ്റൊരു കുട്ടിയുടെ മാതാവിനെ കൊണ്ട് പോലീസില്‍ വ്യാജപരാതി നല്‍കിയത്. സ്‌കൂളിലെ സീനിയര്‍ അസിസ്റ്റന്റായ ടീച്ചര്‍. വിദ്യാര്‍ത്ഥിക്കെതിരെ വ്യാജ പരാതി നല്‍കാന്‍ മറ്റൊരു വിദ്യാര്‍ത്ഥിയുടെ രക്ഷകര്‍ത്താവിനോട് രഹസ്യമായി പറയുന്ന ഫോണ്‍ സംഭാഷണം പുറത്തായി.

തിരുവാങ്കുളം ഗവ.ഹൈ സ്‌കൂളിലാണ് പ്രധാനധ്യാപികയോടുള്ള പക തീര്‍ക്കാന്‍ സീനിയര്‍ടീച്ചര്‍ കെ.എസ് ജലജ വ്യാജ പരാതി നല്‍കാന്‍ മറ്റൊരു കുട്ടിയുടെ മാതാവിനെ നിര്‍ബന്ധിക്കുകയും തുടര്‍ന്ന് ചോറ്റാനിക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തത്. തന്റെ മകനെ കൂട്ടുകൂടി നശിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കാന്‍ ടീച്ചര്‍ പറഞ്ഞു കൊടുക്കുന്നത്. മാര്‍ച്ച് 31ന് വിരമിക്കാനിരിക്കുന്ന ടീച്ചറെ കരിവാരിതേക്കുന്നതിനും സ്‌കൂളിലെ മറ്റു ടീച്ചര്‍മാരെ തന്റെ വരുതിയില്‍ നിര്‍ത്താനും വേണ്ടിയാണ് ജലജ ഇത്തരത്തില്‍ മോശമായ നടപടി ചെയ്തത്.

“അണ്ടര്‍ഗ്രൗണ്ടിലൂടെ പോലീസിനെ കൊണ്ടു പിടിപ്പിക്കണമെന്നും ഞാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചകാര്യം പുറത്തു പറയരുതെന്നും” പത്താംതരത്തില്‍ തന്നെ പഠിക്കുന്ന മറ്റൊരു മാതാവിനോട് പറഞ്ഞു കൊടുക്കുന്ന എട്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. സ്‌കൂളില്‍ വികൃതികാണിച്ചു എന്ന കാരണം പറഞ്ഞാണ് വിദ്യാര്‍ത്ഥിക്കെതിരെ പോലിസില്‍ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത്. സ്‌കൂളിലെ വികൃതി കാട്ടിയതിനെ കുറിച്ച് പ്രധാനധ്യാപികയെ അറിയിക്കുകയോ വിദ്യാര്‍ത്ഥിയുടെ രക്ഷകര്‍ത്താവിനെ അറിയിക്കുകയോ ചെയ്തില്ല എന്ന് പരാതി ഉയരുന്നു.

പ്രധാനധ്യാപിക വിരമിച്ചാല്‍ താന്‍തന്നെ ഈ സ്‌കൂളില്‍ പ്രധാനധ്യാപികയായി എത്തുമെന്നും പിടിഎ അംഗങ്ങളെയും വരച്ചവരയില്‍ നിര്‍ത്തിക്കാണിച്ചു തരാമെന്നുമാണ് ടീച്ചറുടെ ഭാഷ്യം ഭരണമുന്നണിയിലെ പ്രാധാന്യമുള്ള സ്ഥാനത്തിരിക്കുന്ന ആളാണ് ഈ ടീച്ചറുടെ ഭര്‍ത്താവ് അതിനാല്‍ രാഷ്ട്രീയ പിന്‍ബലം വെച്ച് ടീച്ചര്‍ കേസുകളില്‍ നിന്നും ഊരിപോകുമെന്നും ടീച്ചര്‍ തന്നെ പറഞ്ഞതായി ആരോപണമുണ്ട്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ രക്ഷകര്‍ത്താക്കള്‍ ടീച്ചര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാന്‍ ചോറ്റാനിക്കര സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ വിജയകുമാര്‍ എന്ന എസ്‌ഐ ആക്ഷേപിക്കുകയും നിങ്ങളുടെ മകനെ കയ്യില്‍കിട്ടിയാല്‍ കുനിച്ചു നിര്‍ത്തി ഇടിക്കുമെന്നും പറഞ്ഞതായും ഇവര്‍ പറയുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ജലജടീച്ചര്‍ക്ക് രാഷ്ട്രീയത്തില്‍ നല്ല പിടിയാണല്ലേ എന്നാണ് ചോദിച്ചതെന്നും പരാതി നല്‍കിയിട്ട് രസീത് നല്‍കാന്‍ കൂട്ടാക്കിയല്ല എന്നും പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന പട്ടിക ജാതി കമ്മീഷനില്‍ എസ്‌ഐക്കെതിരെയും ,ജലജ എന്ന അധ്യാപികയ്‌ക്കെതിരെയും പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...