ബോയിംഗ് 737 വിമാനം ഇന്ത്യയില്‍ ഉപയോഗിക്കുന്നത് മൂന്ന് വിമാനകമ്പനികള്‍ ; നിരീക്ഷണം ശക്തിപ്പെടുത്തിയതായി ഡിജിസിഎ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ചൈനയില്‍ 132 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തില്‍ ഉള്‍പ്പെട്ട ബോയിംഗ് 737 വിമാനം ഇന്ത്യയില്‍ ഉപയോഗിക്കുന്നത് മൂന്ന് വിമാനകമ്പനികള്‍. ഈ വിമാനങ്ങള്‍ക്ക് മേലുള്ള നിരീക്ഷണം ഇന്ത്യയില്‍ ശക്തിപ്പെടുത്തിയതായി ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ തലവന്‍ അരുണ്‍ കുമാര്‍ അറിയിച്ചു. വിമാന സുരക്ഷ വളരെ ശ്രമകരമായ ദൗത്യമാണെന്നും ബോയിംഗ് 737 വിമാനങ്ങളുടെമേലുള്ള നിരീക്ഷണം വര്‍ദ്ധിപ്പിച്ചതായും അരുണ്‍ കുമാ‌ര്‍ വ്യക്തമാക്കി. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറ‌ഞ്ഞത്.

ഇന്ത്യയില്‍ വിസ്താര, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികളാണ് ബോയിംഗ് 737 വിഭാഗത്തിലുള്ള വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ബോയിംഗ് 737 മാക്സ്, ബോയിംഗ് 737 – 800 എന്നീ രണ്ട് തരത്തിലുള്ള വിമാനങ്ങളാണ് ഈ വിഭാഗത്തില്‍ ഉപയോഗിക്കുന്നത്. ഇവ രണ്ടും ബോയിംഗ് 737 സീരീസില്‍ ഉള്‍പ്പെട്ട വിമാനങ്ങളാണ്. 2018 ഒക്ടോബറിലും 2019 മാര്‍ച്ചിനും ഇടയിലുള്ള ആറ് മാസകാലയളവില്‍ രണ്ട് ബോയിംഗ് 737 വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഈ അപകടങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെ ഈ വിഭാഗങ്ങള്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ഇന്നത്തെ അപകടത്തിന് ശേഷം ഈ വിമാനങ്ങളുടെ സുരക്ഷയും നിരീക്ഷണവും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...