കടയ്ക്കലില്‍ മുത്തശ്ശിയ്‌ക്കൊപ്പം താമസിച്ചിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചനാലു പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കടയ്ക്കലില്‍ മുത്തശ്ശിയ്‌ക്കൊപ്പം താമസിച്ചിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചനാലു പേര്‍ പിടിയില്‍. സുധീര്‍, മുഹമ്മദ് നിയാസ്, മോഹനനന്‍, ബഷീര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞവര്‍ഷം ജൂണ്‍ മാസമാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പ്രതികളായ സുധീറും, മുഹമ്മദ് നിയാസും പെണ്‍കുട്ടിയെ വിവാഹം കഴിച്ചുകൊള്ളാം എന്ന് വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്. മറ്റു പ്രതികളായ മോഹനനും ബഷീറും പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയും പീഡിപ്പിച്ചു. കുട്ടി പഠിക്കുന്ന സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങല്‍ ആണ് വിവരം പുറത്തറിയുന്നത്. സംഭവം സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് കടയ്ക്കല്‍ പോലീസിന് കൈമാറുകയും ചെയ്തു. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം – മൈലപ്ര റോഡ്‌ തകര്‍ന്നു : ജനങ്ങള്‍ യാത്രാ ദുരിതത്തില്‍

0
മണ്ണാറക്കുളഞ്ഞി : മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം - മൈലപ്ര റോഡ്‌ തകര്‍ച്ച നാട്ടുകാരെ ദുരിതത്തിലാക്കുന്നു....

പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

0
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭാര്യയുടെ...

16 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

0
തിരുവനന്തപുരം: 16 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് തെരുവിലിറങ്ങിയ വിദ്യാർഥികളുടെ ഐതിഹാസിക വിജയമെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: നീറ്റ് അട്ടിമറിക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...