കാഞ്ഞങ്ങാട് : 17കാരനായ വിദ്യാര്‍ഥി ഓടിച്ച കാര്‍ പോലീസിനെ കണ്ട് അമിത വേഗതയില്‍ പോകുന്നതിനിടെ മതിലിലിടിച്ചു തകര്‍ന്നു. കഴിഞ്ഞ ദിവസം ചിത്താരി കൊട്ടിലങ്ങാടാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വന്ന കാര്‍ രാവണീശ്വരം ഭാഗത്തേക്ക് അമിത വേഗതയില്‍ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം. കാര്‍ ഏറക്കുറെ തകര്‍ന്നെങ്കിലും കാര്‍ ഓടിച്ച വിദ്യാര്‍ഥിയും കാറില്‍ ഒപ്പമുണ്ടായിരുന്ന സഹപാഠിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പിന്നാലെയെത്തിയ പോലീസ് ഇരുവരെയും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി വിട്ടയച്ചു. 17 വയസ്സുകാരനായ മകന് കാര്‍ ഓടിക്കാന്‍ നല്കിയ മാതാവിന്റെ പേരില്‍ ഹോസ്ദുര്‍ഗ് പപോലീസ് കേസെടുത്തു.
17കാരനായ വിദ്യാര്‍ഥി ഓടിച്ച കാര്‍ പോലീസിനെ കണ്ട് അമിത വേഗതയില്‍ പോകുന്നതിനിടെ മതിലിലിടിച്ചു തകര്‍ന്നു
RECENT NEWS
Advertisment