ഇ – പോസ് സെർവർ തകരാർ ; സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വീണ്ടും തടസ്സപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്ത് റേഷൻ കടകൾ മുഖേനയുള്ള ഓണക്കിറ്റ് വിതരണം വീണ്ടും തടസ്സപ്പെട്ടു. ഇ – പോസ് സെർവർ തകരാറിനെ തുടർന്നാണ് കിറ്റ് വിതരണം തടസ്സപ്പെട്ടത്. പിങ്ക് കാർഡുടമകൾക്കാണ് ഇന്ന് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. തുടങ്ങിയ ദിവസവും ഇ-പോസ് മെഷീൻ തകരാർ കിറ്റ് വിതരണത്തെ ബാധിച്ചിരുന്നു. കുറേനാളുകളായി ഇ-പോസ് മെഷീനുകളുടെ തകരാര്‍ പൊതുവിതരണ സമ്പ്രദായത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതിയുണ്ട്. ഓണക്കിറ്റ് വിതരണത്തിന് മുന്നോടിയായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും സെർവർ തകരാർ ഉണ്ടായത് തിരിച്ചടിയായി.

അതേസമയം ചില സാങ്കേതിക തകറാറുകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. അത് ഉടൻ പരിഹരിക്കും. കിറ്റ് വിതരണം ഒരിടത്തും തടസ്സപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഓണക്കിറ്റ് വിതരണം കൃത്യമായി മുന്നോട്ടു പോകുന്നതായും മന്ത്രി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...