ശാന്തിഗിരി നവപൂജിതം നാളെ തുടക്കം ; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും സമാപനത്തിന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമ സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയാറാമത് ജന്മദിനമായ നവപൂജിതം ആഘോഷങ്ങള്‍ക്ക് നാളെ (26 ന് വെള്ളിയാഴ്ച) തുടക്കമാകും. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് 5.30 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിക്കും. ശ്രീലങ്കന്‍ ആരോഗ്യ മന്ത്രി ഡോ.കെഹേലിയ റംബുക്‌വെല മുഖ്യാതിഥിയാകും.

ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, അടൂര്‍ പ്രകാശ് എം.പി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, റിട്ട.ഡിസ്ട്രിക്സ് സെഷന്‍സ് ജഡ്ജ് മുരളി ശ്രീധര്‍, ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ ഫെലോ ഡോ.ഗോപിനാഥപിള്ള.കെ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാന തപസ്വി സ്വാഗതവും ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് വിഭാഗം ഇന്‍ – ചാര്‍ജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി കൃതജ്ഞതയും ആശംസിക്കും.

27 ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ.എല്‍.മുരുകന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനാകും. മാത്യുസ് മാര്‍ സില്‍വേനിയോസ് എപ്പിസ്കോപ്പ, സ്വാമി അഭയാനന്ദ, വെള്ളയമ്പലം ബിഷപ്പ് ഹൗസ് വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേര എന്നിവര്‍ ചടങ്ങില്‍ മഹനീയ സാന്നിധ്യമാകും. തോമസ് ചാഴിക്കാടന്‍ എം.പി, എം.എല്‍.എ മാരായ ഐ.ബി സതീഷ്, ഒ.എസ്.

അംബിക, കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.ആര്‍. രാജശേഖരന്‍, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്, എ.ഐ.സി.സി അംഗം അഡ്വ. ബിന്ദു കൃഷ്ണ,മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ലേഖ കുമാരി, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയന്‍, ജില്ലാപഞ്ചായത്തംഗം ആര്‍.വേണുഗോപാലന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. സ്വാമി നവനന്മ ജ്ഞാന തപസ്വി സ്വാഗതവും സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്വി കൃതജ്ഞതയും രേഖപ്പെടുത്തും.

28 ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗുരുവിന്റെ ജന്മനാടായ ആലപ്പുഴ ചന്ദിരൂരിലെ ആഘോഷപരിപാടികള്‍ നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ജന്മഗൃഹസമുച്ചയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. എ.എം ആരിഫ് എംപി അധ്യക്ഷത വഹിക്കും. ദലീമ ജോജോ എം.എല്‍.എ, പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, സിപിഐ ആലപ്പുഴ ജില്ല സെക്രട്ടറി ടി.ജെ ആഞ്ചലോസ്, മുന്‍ എം.എല്‍.എ ഷാനിമോള്‍ ഉസ്മാന്‍, കെ.എസ്.ഡി.പി ചെയര്‍മാന്‍ സി.ബി ചന്ദ്രബാബു, ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം വെള്ളിയാകുളം പരമേശ്വരന്‍, കേന്ദ്ര സംഗീത നാടക അക്കാദമി അംഗം വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, മാന്നാനം കെ.ഈ.സ്കൂള്‍ പ്രിന്‍സിപ്പാള്‍ റവ.ഫാദര്‍.ഡോ.ജെയിംസ് മുല്ലശ്ശേരി സി.എം.ഐ. ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍, എന്‍.എസ്.എസ് ചേര്‍ത്തല താലൂക്ക് യൂണിയന്‍ പ്രസിഡന്റ് രാധാകൃഷ്ണന്‍ ഇലഞ്ഞിയില്‍, എസ്.എന്‍.ഡി.പി യോഗം ഡയറക്‌ട് ബോര്‍ഡ് അംഗം വി.ശശികുമാര്‍, ഗാന രചയിതാവ് രാജീവ് ആലുങ്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 29 ന് തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് ശാന്തിഗിരിയില്‍ നടക്കുന്ന പൊതുസമ്മേളനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും.

മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ ചടങ്ങില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അദ്ധ്യക്ഷനാകും. ജോസഫ് മാര്‍ ബര്‍ണാബസ് സഫര്‍ഗണ്‍ മെത്രാപ്പോലീത്ത, സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും. എം.എല്‍.എ മാരായ കടകംപള്ളി സുരേന്ദ്രന്‍, വി.ജോയി, സി.കെ. ഹരീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ.വി.പി ജോയി ഐ.എ.എസ്, മുന്‍ എം.എല്‍.എ എം.എല്‍ ജേക്കബ്, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ജെ.ആര്‍ പദ്മകുമാര്‍, സിപിഐ തിരുവനന്തപുരം ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, മുന്‍ പി.എ.സി അംഗം ആര്‍.പാര്‍വ്വതി ദേവി, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ പങ്കെടുക്കും.

30ന് ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് സഹകരണമന്ദിരത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം കേന്ദ്ര വനിതാ ശിശുക്ഷേ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനാകും. ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ മുഖ്രപ്രഭാഷണം നടത്തും. അബ്ദുള്‍ സമദ് സമദാനി എം.പി, എം.എല്‍.എ. മാരായ കെ.യു ജനീഷ് കുമാര്‍, റജി എം ജോണ്‍, സി.പി.ഐ. ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍, വികെ.എല്‍. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.വര്‍ഗീസ് കുര്യന്‍, എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാന്‍സ്ലര്‍ ഡോ. സാബു തോമസ്, വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ ‍എസ്. ഉണ്ണികൃഷ്ണന്‍ നായര്‍, ബി.ജെ.പി. തിരുവനന്തപുരം ജില്ല പ്രസിഡന്റ് വി.വി. രാജേഷ്, ജില്ലാ ട്രഷറര്‍ എം .ബാലമുരളി, ഫാ. ജോസ് കിഴക്കേടം, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ.രഞ്ജിത്ത് പിള്ള എന്നിവര്‍ പങ്കെടുക്കും.

31 ന് ബുധനാഴ്ച വൈകുന്നേരം 5 മണി മുതല്‍ തിരുവനന്തപുരം വഴുതക്കാട് സുബ്രമണ്യം ഹാളില്‍ രാഷ്ട്രീയ സാംസ്കാരിക ആത്മീയ സാമൂഹീക കലാരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സൗഹൃദക്കൂട്ടായ്മ നടക്കും. നവപൂജിതദിനമായ സെപ്തംബര്‍ 1 ന് വ്യാഴാഴ്ച രാവിലെ 5മണിക്ക് സന്യാസി സംഘത്തിന്റെ പ്രത്യേക പുഷ്പാ‍ഞ്ജലിയോടെ ചടങ്ങുകള്‍ ആരംഭിക്കും. 6 മണിക്ക് ധ്വജം ഉയര്‍ത്തല്‍, 7 മണിമുതല്‍ താമര പര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം എന്നിവ നടക്കും, 11 മണിക്ക് നടക്കുന്ന പൊതു സമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. പത്മശ്രീ എം.എ. യൂസഫലി മുഖ്യാതിഥിയാകും.ശ്രീലങ്കന്‍ ടൂറിസം മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ നവപൂജിതം സുവനീര്‍ പ്രകാശനം ചെയ്യും. സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ലത്തീന്‍‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് തോമസ് ജെ. നെറ്റോ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.എ.സി. ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ്, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും അന്നദാനവുമുണ്ടാകും. ഉച്ചയ്ക്ക് 2 ന് നടക്കുന്ന സമര്‍പ്പണ സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സ്വാമി നവനന്മ ജ്ഞാന തപസ്വി, ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, മുന്‍ മന്ത്രി പന്തളം സുധാകരന്‍, അഡ‍്വ. എം. ലിജു,ഡോ. പുനലൂര്‍ സോമരാജന്‍, അമൃതം റജി, കൊല്ലം തുളസി, അഡ്വ. വെമ്ബായം അനില്‍കുമാര്‍,രമണി പി.നായര്‍, അഡ്വ. തേക്കട അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിക്കും.

വൈകിട്ട് 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വീണാജോര്‍ജ്, അബ്ദു റഹിമാന്‍, പി.എ. മുഹമ്മദ് റിയാസ്, സീറോ മലങ്കര കാത്തോലിക്ക സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ, ഡോ.ശശി തരൂര്‍ എം.പി., ചങ്ങനാശ്ശേരി അതിരൂപത ആക്സിലറി ബിഷപ്പ് ഡോ. മാര്‍ തോമസ് തറയില്‍, എ.എ. റഹീം എം.പി., എം.എല്‍.എ മാരായ പി.സി. വിഷ്ണുനാഥ് , പി.കെ. ബഷീര്‍, പി. ഉബൈദുള്ള,സി.എച്ച്‌. കുഞ്ഞമ്ബു, എം . രാജഗോപാല്‍, സി.കെ.ആശ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍, മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എന്‍‍.എ. സലാം, വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍, മുന്‍ എം.എല്‍.എ. രാജു ഏബ്രഹാം., അഡ്വ. കെ.അനന്തഗോപന്‍, വി‍ജയന്‍ തോമസ്,നടന്‍ പ്രേംകുമാര്‍, സബീര്‍ തിരുമല, കരമന ജയന്‍, എം.എസ്. രാജു എന്നിവര്‍ അന്നേദിവസം നടക്കുന്ന വിവിധ സമ്മേളനങ്ങളില്‍ സംബന്ധിക്കും‍. രാത്രി 9.30 ന് വിശ്വസംസ്കൃതി കലാരംഗത്തിന്റെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. സെപ്തംബര്‍ 20 ന് നടക്കുന്ന പൂര്‍ണ്ണകുംഭമേളയോടെ ഈ വര്‍ഷത്തെ നവപൂജിതം ആഘോഷപരിപാടികള്‍ സമര്‍പ്പിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലത്ത് മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് മകൻ

0
കൊല്ലം: കുളത്തുപുഴയിൽ മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച...

സമരമുഖത്തുനിന്ന് മടങ്ങിയ നടി ഷബാന ആസ്മിക്ക് ആരോഗ്യപ്രശ്നം ; പന്നിപ്പനി ബാധയെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: ബോളിവുഡ് നടിയും സാമൂഹിക പ്രവർത്തകയുമായ ഷബാന ആസ്മിക്ക് പന്നിപ്പനി (സ്വൈൻ...

വ്യാപക അഴിമതിയാരോപണങ്ങളെത്തുടർന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു

0
തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളെത്തുടർന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു. നിലവിൽ...

​’ഉറക്കമില്ലാത്ത രാത്രികളും ആശങ്കകളും’; മകന്റെ വിജയത്തിന് പിന്നിലെ അനുഭവങ്ങൾ പങ്കുവെച്ച് അഭിജിത്ത് ദീപകെയുടെ അമ്മ

0
ന്യൂഡല്‍ഹി: സിജെപി സമരം അവസാനിിച്ച സാഹചര്യത്തിൽ പ്രതികരണവുമായി അഭിജിത്ത് ദീപ്കെയുടെ അമ്മ....