കോഴിക്കോട് : നാദാപുരത്തിനടുത്ത് ഉമ്മത്തൂര്‍ പുഴയില്‍ വീണ പതിമൂന്ന് വയസുകാരന്‍ മരിച്ചു. മുടവന്തേരിയിലെ കൊയ്യ ലോത്ത് മൊയ്തുവിന്റെ മകന്‍ മുഹമ്മദ് (13) ആണ് മരിച്ചത്. പാറക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ പിന്നീട് നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വടകരയിലേക്കും മാറ്റുന്നതിനിടയില്‍ മരണമടയുകയായിരുന്നു. ഒഴുക്കില്‍ പെട്ട രണ്ടാമത്തെ കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.
നാദാപുരത്തിനടുത്ത് ഉമ്മത്തൂര്‍ പുഴയില്‍ വീണ പതിമൂന്ന് വയസുകാരന്‍ മരിച്ചു
RECENT NEWS
Advertisment