സിദ്ധു മൂസെവാലയുടെ കൊലപാതകം ; ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഢ് : പഞ്ചാബ് ഗായകനും കോൺഗ്രസ്‌ നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ തീർത്ഥാടകരിൽ നിന്ന് കസ്റ്റഡിയിലെടുത്ത മൻപ്രീത് സിങ്ങിനെ ഉത്തരാഖണ്ഡ് പോലീസ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

കേസ് അന്വേഷിക്കാൻ ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മകന്റെ മരണത്തിൽ ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മൂസ്വാലയുടെ പിതാവ് ബാൽ കൗർ സിംഗ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി അന്വേഷണം നടത്താനുള്ള തീരുമാനം അറിയിച്ചത്.

ഞായറാഴ്ചയാണ് മാൻസയിൽ വെച്ച് മൂസ്വാലയെ അജ്ഞാതർ വെടിവെച്ച് കൊന്നത്. അദ്ദേഹത്തിന്റെ ബന്ധു ഗുർപ്രീത് സിംഗ്, സുഹൃത്ത് ഗുർവീന്ദർ സിംഗ് എന്നിവർക്കും പരിക്കേറ്റു. മൂസ്വാല ഉൾപ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പോലീസ് താൽക്കാലികമായി പിൻവലിച്ചതിനു പിന്നാലെയാണ് കൊലപാതകം നടന്നത്. ഗുണ്ടായിസമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് കരുതുന്നത്. ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ എന്നിവരാണ് കാനഡയിൽ നിന്ന് പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളെന്ന് സംശയിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...