കോട്ടയം : ഈരാറ്റുപേട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുരിക്കോലില്‍ ലിയാ നാഷദ് (16) ആണ് മരിച്ചത്. സഹോദരനുമായി വഴക്കുണ്ടായതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
പെണ്‍കുട്ടിയുമായി വഴക്കിട്ട വിവരം സഹോദരന്‍ തന്നെയാണ് പോലീസിനോട് വ്യക്തമാക്കിയത്. സംഭവ ശേഷം മുറിയില്‍ കയറി വാതില്‍ അടച്ച പെണ്‍കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. ഉടന്‍ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികളും കൊറോണ പരിശോധനയും പൂര്‍ത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.