പൂനെയില്‍ 13 കാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പൂനെ : പൂനെയില്‍ 13 കാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

ആഗസ്ത് 31ന് പൂനെ റെയില്‍വേ സ്‌റ്റേഷനില്‍ സുഹൃത്തിനെ കാണാന്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. സുഹൃത്ത് എത്താത്തതിനെ തുടര്‍ന്ന് തിരിച്ചുപോകാനിറങ്ങിയ പെണ്‍കുട്ടിയെ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ സമീപിക്കുകയും വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു.

ശേഷം ഡ്രൈവര്‍ തന്റെ ചില സുഹൃത്തുക്കളെ വിളിച്ചുകൂട്ടുകയും പെണ്‍കുട്ടിയെ പലയിടങ്ങളില്‍ വെച്ച്‌ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് മുംബൈയിലേക്കുള്ള ഒരു ബസില്‍ കയറ്റി വിട്ടു.

പെണ്‍കുട്ടിയുടെ അച്ഛൻ വാന്‍വാഡി സ്‌റ്റേഷനില്‍ കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയതെന്ന് പൂനെ ഡെപ്യൂട്ടി കമ്മീഷണര്‍ നമ്രതാ പാട്ടീല്‍ പറഞ്ഞു.

പൂനെയില്‍ വെച്ച്‌ കുട്ടിയെ കണ്ടെത്തി, മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട മറ്റു ചിലര്‍ക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ടെന്നും അറിയിച്ചു. പോക്‌സോ വകുപ്പടക്കം ഉള്‍പ്പെടുത്തി കേസെടുത്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...

വ്യാജ മോർഫ് ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി അന്ന രാജൻ

0
കൊച്ചി : മലയാള സിനിമയിലെ പ്രിയതാരം അന്ന രാജന് നേരെ...