15 വയസ്സുകാരി കാസര്‍കോട്ടെത്തിയ സംഭവത്തില്‍ ഒരു പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഉദുമ : സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആലപ്പുഴ അരൂരില്‍ നിന്നുള്ള 15 വയസ്സുകാരി കാസര്‍കോട്ടെത്തിയ സംഭവത്തിലുള്‍പ്പെട്ടവരിലൊരാള്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. ബദിയഡുക്ക നീര്‍ച്ചാലിലെ കൗമാരക്കാരനാണ് പെരിയ ബസാറില്‍വെച്ച്‌ അരൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് കഴിഞ്ഞദിവസം രക്ഷപ്പെട്ടത്.

അരൂര്‍ സ്റ്റേഷന്‍ പരിധിയിലെ 15 കാരിയെ കാണാതായ കേസന്വേഷിക്കുന്ന സംഘം പെണ്‍കുട്ടിയടക്കം മൂന്നുപേരെ നീര്‍ച്ചാലില്‍നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയുംകൊണ്ട് അരൂരിലേക്ക് പോകുംവഴി ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലെ പെരിയ ബസാറില്‍ ഭക്ഷണം കഴിക്കാന്‍ വാഹനം നിര്‍ത്തി. ഈ സമയത്താണ് കൗമാരക്കാരന്‍ അരൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് അവര്‍ നല്‍കിയ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്തെന്ന് ഡി.വൈ.എസ്‌.പി. സി.കെ സുനില്‍കുമാര്‍ പറഞ്ഞു.

സിഐ. യു.പി വിപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. മലപ്പുറത്തുനിന്നുള്ള പെണ്‍കുട്ടിയുടെ കുടുംബം ആലപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 15 കാരി നീര്‍ച്ചാലിലെ കൗമാരക്കാരനുമായി അടുക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതാവുകയുമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അരൂര്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെയും സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരു കൗമാരക്കാരനെയും അരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തുകൊണ്ടുപോയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...