കുടുംബക്കോടതിയല്‍ നടക്കുന്ന കേസില്‍ ഹൈക്കോടതി ഇടപെടല്‍ ആവശ്യമില്ല ; അനുപമയുടെ ഹര്‍ജിതള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട്. കുടുംബകോടതിയിലുളള കേസില്‍ ഹൈക്കോടതിയുടെ സത്വര ഇടപെടല്‍ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി. താന്‍ അറിയാതെയാണ് നാലു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൈമാറിയതെന്നും കുഞ്ഞിനെ ഹാജരാക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു അനുപമയുടെ ആവശ്യം. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത എന്നിവരടക്കം ആറു പേരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി.

പോലീസും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും രക്ഷിതാക്കളും ഗൂഡാലോചന നടത്തിയാണ് കുട്ടിയെ ഒളിപ്പിച്ചതെന്നും ഹര്‍ജിയിലുണ്ട്. കുട്ടിയെ ദത്ത് നല്‍കിയ സംഭവത്തില്‍ നിയമ നടപടികള്‍ കീഴ് കോടതിയില്‍ തുടരുന്നതിനിടെയാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി അനുപമ ഹൈക്കോടതിയില്‍ എത്തിയത് ഇതിനിടെ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ നിയമപരമെന്നു സംസ്ഥാന അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി വ്യക്തമാക്കി. ദത്ത് കൊടുത്തതു ആര്‍ക്കെന്ന് നിയമപ്രകാരം വെളിപ്പെടുത്താനാകില്ലെന്നു പോലീസിന് നല്‍കിയ മറുപടിയില്‍ പറയുന്നു. നടപടിക്രമങ്ങള്‍ പാലിച്ചെന്ന് സിഡബ്‌ള്യുസിയും പോലീസിന് റിപ്പോര്‍ട്ട് നല്‍കി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...