സഹോദരനുമായി വഴക്കിട്ട് പെ‍ൺകുട്ടി വീടുവിട്ടിറങ്ങി കുറ്റിക്കാട്ടിൽ ഒളിച്ചു ; തെരച്ചിൽ

For full experience, Download our mobile application:
Get it on Google Play

കറുകച്ചാൽ : വീട്ടിൽ നിന്നു പിണങ്ങിയിറങ്ങിയ പെൺകുട്ടി നാട്ടുകാരെയും വീട്ടുകാരെയും ഭീതിയിലാഴ്ത്തി കാടും പടർപ്പും നിറഞ്ഞ കുറ്റിക്കാട്ടിൽ ഒളിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. രാത്രി വൈകിയും പരിശോധന തുടരുകയാണ്. വെള്ളാവൂർ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് ഇന്നലെ രാത്രി 7.30നാണ് സംഭവം.

പൂണിക്കാവ് സ്വദേശിനിയായ പതിനേഴുകാരിയാണ് സഹോദരനുമായി വഴക്കുണ്ടാക്കിയ ശേഷം രാത്രി വീടുവിട്ടിറങ്ങിയത്. രാത്രി 7.30ന് ആനക്കല്ല് ഭാഗത്ത് പെൺകുട്ടി ഒറ്റയ്ക്കു നടന്നു വരുന്നതു കണ്ട് നാട്ടുകാർ ‘എവിടെപ്പോകുന്നു’ എന്നു ചോദിച്ചതോടെയാണ് പെൺകുട്ടി സമീപത്തെ കാടും പടർപ്പും നിറഞ്ഞ തോട്ടത്തിലേക്കു ചാടി ഓടി മറഞ്ഞത്.

പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 2 കിലോമീറ്ററോളം ദൂരത്താണ് പെൺകുട്ടി ഓടിമറഞ്ഞ തോട്ടം. വെളിച്ചമില്ലാത്തതിനാൽ തോട്ടത്തിലൂടെ കടന്നുപോവുക ദുർഘടമാണ്. തോട്ടത്തിൽ നിന്ന് 600 മീറ്റർ മാറി മണിമലയാർ ഉള്ളതിനാൽ അപകടസാധ്യതയും കൂടുതലാണ്. പെൺകുട്ടി തോട്ടത്തിലൂടെ ഓടി സമീപത്തെ മറ്റേതെങ്കിലും വീടുകളിൽ വീട്ടുകാർ അറിയാതെ ഒളിച്ചിരിപ്പുണ്ടാകാം എന്നും നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ ഈ വഴിക്കും തെരച്ചിൽ തുടരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...