കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കാളിഗഞ്ചില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധ മേഖലയില്‍ പോലീസും നാട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം കാളിയഗഞ്ചില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടിയായി ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്കാണ് പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂംഗോയുടെ നേതൃത്വത്തില്‍ മരണപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. എന്നാല്‍ എന്നാല്‍ എന്‍സിപിസിആറിന്റെ മറ്റ് മൂന്ന് പ്രതിനിധികള്‍ക്കൊപ്പം പോലീസ് സംരക്ഷണയില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കനൂംഗോയെ അനുവദിച്ചു.