പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ അറസ്റ്റില്‍. പാണ്ടനാട് പടിഞ്ഞാറ് വെട്ടിപ്പുഴയില്‍ വീട്ടില്‍ അനന്തുവിനെ (22) യാണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലയിലെ സ്കൂള്‍  വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയെ സോഷ്യല്‍മീഡിയ വഴിയാണ് അനന്തു പരിചയപ്പെട്ടത്. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ വാങ്ങി ചാറ്റിങ് ആരംഭിക്കുകയായിരുന്നു. ബുധനാഴ്ച പരീക്ഷക്ക് സ്കൂളില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ പ്രതി, പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ തിരികെയെത്തിയ ശേഷം ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധന നടത്തിയപ്പോളാണ് പീഡന വിവരം അറിയുന്നത്.

തുടര്‍ന്ന് മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുത്ത് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പാണ്ടനാട്ടില്‍ നിന്നും പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്‌ ഒ.ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌.ഐ ഹരോള്‍ഡ് ജോര്‍ജ്, ഗ്രേഡ് എസ്‌.ഐ ശ്രീകുമാര്‍, ഗ്രേഡ് അഡീഷണല്‍ എസ്‌.ഐ മാരായ ബിന്ദു, രാജി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിദ്ധിക്ക് ഉല്‍ അക്ബര്‍, സാജിദ്, ഹക്കിം, വനിത സിവില്‍ പോലീസ് ഓഫീസര്‍ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്‌പൈനൽ മസ്‌കുലർ അട്രോഫി ടൈപ് 1 എന്ന അപൂർവരോഗം സ്ഥിരീകരിച്ച മിയ മരിയയുടെ ചികിത്സയ്ക്കായി...

0
കൊച്ചി: സ്‌പൈനൽ മസ്‌കുലർ അട്രോഫി ടൈപ് 1 എന്ന അപൂർവരോഗം സ്ഥിരീകരിച്ച...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള ഇ ഡി അന്വേഷിക്കും

0
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള ഇ ഡി അന്വേഷിക്കും. അഞ്ച്...

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവ്. ഇന്നലത്തെ വൈദ്യുതി ഉപയോഗത്തിൽ 400...