കുഴിമന്തിയില്‍ നിന്നും ഭക്ഷ്യവിഷബാധ ; ഒരു കുടുംബത്തിലെ 12 പേര്‍ ചികിത്സ തേടി

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : ചെറിയ പെരുന്നാള്‍ ദിനത്തില്‍ പാകം ചെയ്ത് കഴിച്ച കുഴിമന്തിയില്‍ നിന്നും വിഷബാധയേറ്റ് ഒരു കുടുംബത്തിലെ 12 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. പനമരം കൈതക്കല്‍ കരിമംകുന്ന് പൊറ്റയില്‍ ഇബ്രാഹിമിന്റെ വീട്ടിലാണ് സംഭവം. പെരുന്നാള്‍ ദിനത്തില്‍ കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബുധനാഴ്ച ഛര്‍ദിയും വയറുവേദനയും പനിയും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പൊറ്റയില്‍ കുടുംബത്തിലെ ജ്യേഷ്ഠസഹോദരങ്ങള്‍ അടക്കം 12 പേര്‍ പനമരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി മടങ്ങിയിരുന്നു. എന്നാല്‍ രോഗശമനം ഉണ്ടാവാത്തതിനാല്‍ ഇവരില്‍ എട്ടുപേര്‍ വ്യാഴാഴ്ച പനമരം സി.എച്ച്.സിയിലും രണ്ടുപേര്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സതേടി. പനമരം സി.എച്ച്.സി.യില്‍നിന്ന് പിന്നീട് മൂന്നുപേരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

പൊറ്റയില്‍ ഇബ്രാഹിം (45), ഭാര്യ ഖദീജ (40), മകള്‍ റെനീസ (23), സഹല (18), ഹിബ ഫാത്തിമ (11) എന്നിവരാണ് പനമരം ഗവ.ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പൊറ്റയില്‍ അബ്ദുള്‍ അസീസ് (35), ഭാര്യ ഷെരീഫ (30), അബ്ദുസലാമിന്റെ ഭാര്യ ഹഫ്‌സത്ത് (25) എന്നിവെര്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സൈഫുനിസ (30), മകള്‍ ഷഫാന പര്‍വിന്‍ (18) എന്നിവര്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

സംഭവമറിഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍ വ്യാഴാഴ്ച വിഷബാധയുണ്ടായ വീട്ടില്‍ പരിശോധനക്കെത്തി. കിണറിലെ വെള്ളം അടക്കം പരിശോധനക്കയച്ചിട്ടുണ്ട്. അയല്‍വീട്ടുകാരും ഈ കിണറില്‍ നിന്നുള്ള വെള്ളം  ഉപയോഗിക്കുന്നുണ്ട്. ഇവരിലാര്‍ക്കും ദേഹാസ്വസ്ഥ്യങ്ങള്‍ ഇല്ല. കുഴിമന്തിയിലെ ചോറുമാത്രം കഴിച്ചവര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിട്ടില്ല. ഇക്കാരണം കൊണ്ടുതന്നെ കുഴിമന്തിയിലെ ചിക്കനില്‍ നിന്നോ മയോണൈസില്‍ നിന്നോ ആവാം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം. ഭക്ഷണം പാകംചെയ്യുന്നതിനായി സാധനങ്ങള്‍ വാങ്ങിയ പനമരത്തെ വ്യാപാര സ്ഥാപനങ്ങളിലും അധികൃതര്‍ പരിശോധന നടത്തി. അതേ സമയം വിവിധ സംഭവങ്ങളില്‍ നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിന്റെ പശ്ചാത്തലത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും പരിശോധന തുടരുകയാണ്. മാനന്തവാടിയില്‍ ഹോട്ടലുകള്‍, ഷവര്‍മ്മ പാര്‍ലര്‍, ബേക്കറി എന്നിവിടങ്ങളില്‍ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...