നെയ്യാറ്റിന്‍കര: നാലാം ക്ലാസുകാരിയായ പീഡിപ്പിച്ച 71കാരനും മകനും പോലീസ് പിടിയില്‍. കുടയാല്‍ ആറ്റിന്‍പള്ളം റോസ് ഭവനില്‍ ബാലരാജ് (71), മകന് ജഗല് നിവാസില്‍ ബി.ആര്. രാജ് (40) എന്നിവരാണ് പിടിയിലായത്.
ഗുരുതര രക്തസ്രാവം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബാലികയെ പരിശോധിച്ച ഡോക്ടറാണ് പീഡന വിവരം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസിന് വിവരം അറിയിക്കുകയായിരുന്നു. രാഷ്ട്രീയരംഗത്തുള്ള പ്രതികളുടെ അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമം നടന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.