17 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭഛിദ്രം നടത്തിയ 24 കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 17 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് വ്യാജ രേഖകള്‍ ഉപയോഗിച്ച് ഗര്‍ഭഛിദ്രം നടത്തിയ കേസില്‍ 29കാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഉല്‍ഹാസ്് നഗറിലെ ഒരു ശ്മശാനത്തില്‍ കുഴിച്ചിട്ട ഭ്രൂണം കൂടുതല്‍ അന്വേഷണത്തിനായി പുറത്തെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കിയ ഡോക്ടറേയും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും പ്രതിയും ഉല്‍ഹാസ് നഗറില്‍ അയല്‍ക്കാരായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രതി പെണ്‍കുട്ടിയെ അത്താഴം കഴിക്കാന്‍ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടുപോയി. പ്രതിയുടെ ഭാര്യയും കുട്ടികളും മാതാപിതാക്കളും അവരുടെ വീടുകളില്‍ പോയ സമയത്ത് പെണ്‍കുട്ടിയെ പലതവണ ബലാത്സംഗം ചെയ്യുകയും ആരോടെങ്കിലും പറഞ്ഞാല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പോലീസ് പറയുന്നു.

പിന്നീടാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. സ്വകാര്യ ഡോക്ടര്‍ നല്‍കിയ ഗര്‍ഭഛിദ്ര ഗുളികകള്‍ പെണ്‍കുട്ടിക്ക് നല്‍കി. ആദ്യത്തെ ശ്രമം പരാജയപ്പെട്ടപ്പോള്‍ പ്രതിയുടെ ഭാര്യ, അമ്മ, അമ്മായിയമ്മ എന്നിവര്‍ കഴിഞ്ഞ മാസം പെണ്‍കുട്ടിയെ വീണ്ടും ഗര്‍ഭഛിദ്രം നടത്താന്‍ ഗൂഢാലോചന നടത്തി. തെറ്റായ തിരിച്ചറിയല്‍ രേഖകളും പ്രായ വിവരങ്ങളും നല്‍കിയാണ് ഗര്‍ഭഛിദ്രം നടത്തിയത്. കല്യാണിലെ ഒരു സിവില്‍ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...