Saturday, April 26, 2025 4:41 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 41 കാരന് 44 വര്‍ഷം കഠിന തടവും 1,55,000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 41 കാരന് 44 വര്‍ഷം കഠിന തടവും 1,55,000 രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ 11 മാസം അധിക തടവ് അനുഭവിക്കണം. പന്മന മടത്തില്‍ പടീറ്റതില്‍ വീട്ടില്‍ നിന്ന് പന്മന മനയില്‍ തുണ്ടില്‍ കിഴക്കതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സുനീറിനാണ് (41) കരുനാഗപ്പളളി ഫസ്റ്റ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ഉഷാ നായര്‍ ശിക്ഷ വിധിച്ചത്. വീട്ടില്‍ ആരുമില്ലാത്ത തക്കം നോക്കി 2014 സെപ്തംബര്‍ 6 മുതല്‍ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയെയും മാതാവിനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. പീഡനത്തെ തുടര്‍ന്ന് 2020 നവംബര്‍ 4ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് അമ്മ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചവറ പോലീസ് കേസെടുക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ബലാല്‍സംഗക്കുറ്റവും പോക്‌സോയിലെ വിവിധ വകുപ്പുകളും ചുമത്തി അന്നത്തെ ചവറ എസ്.ഐയും ഇപ്പോള്‍ കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടറുമായ ഷെഫീക്ക് കേസില്‍ പ്രാഥമിക അന്വേഷണം നടത്തി. തുടര്‍ന്ന് ചവറ ഇന്‍സ്‌പെക്ടര്‍ എ.നിസാമുദ്ദീന്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. 14 സാക്ഷികളെയും പെണ്‍കുട്ടിയെയും കേസില്‍ വിസ്തരിച്ചു. പെണ്‍കുട്ടി വെളിപ്പെടുത്തിയ ആദ്യ പീഡനം മുതലുളള വിവരങ്ങള്‍ തെളിവില്‍ സ്വീകരിച്ച കോടതി, മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കമുളള പതിനഞ്ചോളം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി.ശിവപ്രസാദ് ഹാജരായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രതിരോധ നീക്കങ്ങളുടെയും സേന വിന്യാസത്തിന്റെയും തൽസമയ സംപ്രേഷണം ഒഴിവാക്കാൻ നിർദേശം

0
ന്യൂ ഡൽഹി: പ്രതിരോധ നീക്കങ്ങളുടെയും സേന വിന്യാസത്തിന്റെയും തൽസമയ സംപ്രേഷണം ഒഴിവാക്കണമെന്ന്...

പേഴുംപാറ, മണിയാർ, പത്താം ബ്ലോക്ക്, അരീക്ക കാവ്, വടശ്ശേരിക്കര ഭാഗങ്ങളിൽ ജലവിതരണം ഭാഗികമായി മുടങ്ങും

0
റാന്നി: വാട്ടര്‍ അതോറിറ്റി വടശേരിക്കര സെക്ഷന്‍റെ കീഴിലെ പേഴുംപാറ, പത്താം ബ്ലോക്ക്...

കണ്ണൂരിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

0
കണ്ണൂർ: വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. മഞ്ചേരിപ്പൊയിലിലെ...

എഡിജിപി മനോജ് എബ്രഹാമിന് ഡിജിപി റാങ്കിൽ ഫയർഫോഴ്‌സ് മേധാവിയായി നിയമനം

0
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുഉള്ള ADGP മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം. ഡിജിപി റാങ്കിൽ...