പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ കാമുകന്‍ അറസ്‌റ്റില്‍

For full experience, Download our mobile application:
Get it on Google Play

പമ്പ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ കാമുകന്‍ അറസ്‌റ്റില്‍. പത്താം ക്ലാസില്‍ പഠിക്കുന്ന പതിനാറു വയസുകാരിയെ പീഡിപ്പിച്ചതിന്‌ കാഞ്ഞിരപ്പള്ളി പാറത്തോട്‌ സ്വദേശിയായ ജയകൃഷ്‌ണനെ (22) യാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സെപ്‌റ്റബര്‍ 14 ന്‌ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായി അടുത്തുളള നിലയ്‌ക്കല്‍ ക്ഷേത്രത്തിലേക്ക്‌ ജയകൃഷ്‌ണന്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയിരുന്നു. രണ്ടു ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ ഒരുമിച്ച്‌ താമസിച്ച ശേഷമായിരുന്നു വിവാഹത്തിനൊരുങ്ങിയത്‌. പരിസരവാസികള്‍ തടഞ്ഞുനിര്‍ത്തി വിവരം പോലീസിനെ അറിയിച്ചു.

സ്‌ഥലത്തെത്തിയ പോലീസ്‌ പെണ്‍കുട്ടിയെ കോഴഞ്ചേരിയിലെ മഹിളാ മന്ദിരത്തില്‍ എത്തിച്ചു. യുവാവിനെ പറഞ്ഞുവിടുകയും ചെയ്‌തു. വൈദ്യപരിശോധന നടത്താതെയായിരുന്നു ഈ നടപടി. പെണ്‍കുട്ടിയെ കൗണ്‍സിലിങിന്‌ വിധേയയാക്കിയെങ്കിലും പീഡനത്തിനിരയായ വിവരം പുറത്തു പറഞ്ഞിരുന്നില്ല. ഇതിനിടെ തനിക്ക്‌ തുടര്‍ന്ന്‌ പഠിക്കണമെന്ന മോഹം പെണ്‍കുട്ടി ട്രൈബല്‍ വിഭാഗത്തെ അറിയിച്ചു. നാലുദിവസം മുന്‍പ്‌ ചിറ്റാറിലെ ട്രൈബല്‍ ഹോസ്‌റ്റലില്‍ പെണ്‍കുട്ടിയെ എത്തിച്ചു.

പതിവു പരിശോധനയ്‌ക്കായി ഹോസ്‌റ്റലില്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകരാണ്‌ പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്‌. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന്‌ വിധേയമാക്കിയതോടെ യുവാവിന്റെ പേര്‌ പുറത്തുവന്നു. വീട്ടുകാരുമായി അത്ര ചേര്‍ച്ചയില്‍ അല്ലാത്ത യുവാവ്‌ ശബരിമല തീര്‍ഥാടനകാലത്ത്‌ നിലയ്‌ക്കലില്‍ ജോലിക്ക്‌ വന്നപ്പോഴാണ്‌ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്‌. അടുപ്പത്തിന്‌ പെണ്‍കുട്ടിയുടെ വീട്ടുകാരും സമ്മതം മൂളി. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായി യുവാവ്‌ മാറി. പെണ്‍കുട്ടി യുവാവിനെതിരേ പരാതി ഉന്നയിച്ചിട്ടില്ല. താന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തയാറാണെന്ന്‌ പ്രതി പോലീസിനെ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...