ജനവാസമേഖലയില്‍ ഭൂമി ഇടിഞ്ഞുതാഴുന്നു പ്രദേശവാസികള്‍ക്ക് ഭീതിയില്‍

For full experience, Download our mobile application:
Get it on Google Play

ചെറുതോണി : വാഴത്തോപ്പ് പെരുങ്കാലായിലെ ജനവാസമേഖലയില്‍ ഭൂമി ഇടിഞ്ഞുതാഴുന്നു പ്രദേശവാസികള്‍ക്ക് ഭീതിയില്‍. 56 കോളനി പെരുങ്കാല ആനക്കൊമ്പന്‍ റോഡിലാണ് ഭൂമി ഇടിഞ്ഞുതാഴുന്നത്. വാഴത്തോപ്പ് പഞ്ചായത്ത് 14 -ാം വാര്‍ഡ്‌ ഉള്‍പ്പെടുന്ന പെരുങ്കാല ട്രൈബല്‍ സെറ്റില്‍മെന്റില്‍പെട്ട ഇരുപതോളം വീടുകള്‍ക്ക് ഭീഷണിയായി റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. റോഡില്‍നിന്ന്‌ വീടുകള്‍ക്ക് അടിയിലൂടെ നൂറുമീറ്റര്‍ ദൂരത്തില്‍ പല ഇടങ്ങളിലും വെള്ളച്ചാലുകളുമുണ്ട്‌. ആശങ്കയിലായ കുടുംബങ്ങളെ ഇവിടെനിന്ന്‌ മാറ്റിപ്പാര്‍പ്പിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മനോജ് ചേലപ്ലാക്കല്‍, തേവന്‍ പാണ്ഡ്യന്‍ കല്ലടയില്‍, സജി വേമ്പോനിക്കല്‍, സുകുമാരന്‍ മാവ്വിളയില്‍, ചന്ദ്രിക ജയറാം, അനീഷ് തുരുത്തിക്കാട്ടില്‍, തങ്കപ്പന്‍ തുരുത്തിക്കാട്ടില്‍, ചന്ദ്രന്‍ തുരുത്തിക്കാട്ടില്‍, മോളി മാണക്കോട്ട്, സുമിതി പാച്ചു വെള്ളക്കുടിയില്‍, സന്തോഷ് വെള്ളുക്കുടിയില്‍, അമ്മിണി പാലയ്ക്കല്‍ എന്നിവരുടെ വീടുകളാണ് ഭൂമി താഴുന്നതുമൂലം അപകട ഭീഷണിയിലായത്.

പെരുങ്കാലായില്‍ മഹാപ്രളയത്തില്‍ ഉരുള്‍പൊട്ടി ആള്‍നാശമടക്കം നേരിട്ടിരുന്നു. സഭൂമി ഇടിഞ്ഞുതാഴുന്നത് മീപത്ത് പലയിടങ്ങളിലും സോയില്‍ പൈപ്പിങ്‌ രീതിയിലുള്ള പ്രതിഭാസങ്ങള്‍ കണ്ടിരുന്നതായും നാട്ടുകാര്‍ പറയുന്നു. ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നെങ്കിലും പ്രദേശത്തുനിന്ന്‌ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയുണ്ടായില്ല. ഭീഷണി നേരിടുന്ന കുടുംബങ്ങളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റിപ്പാര്‍പ്പിക്കണമെന്ന് പഞ്ചായത്തംഗം അജീഷ് കുമാര്‍ ആവശ്യപ്പെട്ടു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇടുക്കി തഹസില്‍ദാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...