ട്രെയിനില്‍ പിതാവിനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: ട്രെയിനില്‍ പിതാവിനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. എറണാകുളം-ഗുരുവായൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് തീവണ്ടിയില്‍ യാത്ര ചെയ്ത 16കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. കൂടെ യാത്ര ചെയ്തിരുന്നവര്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നും ശല്യംചെയ്‌തെന്നുമാണ് പരാതി. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ തൃശ്ശൂര്‍ റെയില്‍വേ പോലീസ് പോക്‌സോ വകുപ്പു പ്രകാരം കേസെടുത്തു. ഇവരെ പിടികൂടാനായിട്ടില്ല. 50 നു മുകളില്‍ പ്രായമുള്ളവരാണ് ഇവരെല്ലാമെന്നാണ് പരാതിയില്‍ പറയുന്നത്.

കഴിഞ്ഞദിവസം രാത്രി 7.50ന് എറണാകുളത്തുനിന്ന് പുറപ്പെട്ട ട്രെയിനിലാണ് സംഭവം. ട്രെയിന്‍ കളമശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടതോടെ യുവാക്കളുടെ ഉപദ്രവം ആരംഭിച്ചെന്നാണ് പരാതി. റെയില്‍വേ ഗാര്‍ഡിനോട് പരാതിപ്പെട്ടിട്ടും പോലീസിനെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. ഉപദ്രവം തുടര്‍ന്നതോടെ അച്ഛനും മകളും തൃശ്ശൂര്‍ റെയില്‍വേ പോലീസിനെ ഫോണില്‍ വിളിച്ച്‌ വിവരമറിയിച്ചു. എന്നാല്‍ പോലീസ് സംഘം കാത്തിരുന്നെങ്കിലും യുവാക്കള്‍ ഇതിനുമുമ്പേ തീവണ്ടിയില്‍നിന്ന് ഇറങ്ങി രക്ഷപ്പെട്ടിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‌‌‌ഡൽഹിയിൽ പ്രതിഷേധം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് മോഹൻ ഭാഗവത്

0
ഡൽഹി: ‌‌‌ഡൽഹിയിൽ പ്രതിഷേധം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആർഎസ്എസ്...

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല ; കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന്...

വീണ്ടും ചോദ്യപ്പേപ്പർ ചോർച്ച : രണ്ട് എൻജിനീയറിങ് പരീക്ഷകൾ മാറ്റിവച്ചു ; അധ്യാപകൻ അറസ്റ്റിൽ‍

0
ഡെറാഡൂൺ : നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സിജെപി നേതൃത്വം നൽകുന്ന...

ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു ; ഇറാന്റെ രഹസ്യനീക്കം പരാജയപ്പെടുത്തി മൊസാദ്

0
ജറുസലേം : ഇസ്രയേലി‍ൽ കടന്നുകയറി മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാന്റെ നീക്കം...