പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ ക്ഷേത്രപൂജാരിയും വരനും അടക്കം അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു

For full experience, Download our mobile application:
Get it on Google Play

രാജാക്കാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ ക്ഷേത്രപൂജാരിയും വരനും അടക്കം അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ബൈസണ്‍വാലിയിലെ ശ്രീമാരിയമ്മന്‍ ക്ഷേത്ര മണ്ഡപത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. പിന്നാലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുക്കുക ആയിരുന്നു.

വിവാഹം നടത്തിക്കൊടുത്ത ക്ഷേത്രപൂജാരി, വരന്‍, ഇവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സെപ്റ്റംബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. ദേവികുളം സ്വദേശിനിയായ പതിനേഴുകാരിയും ബൈസണ്‍വാലി സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നടത്തിയത്. ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ വിവരം രാജാക്കാട്, ദേവികുളം പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. എന്നാല്‍ പോലീസ് സ്ഥലത്ത് എത്തുന്നതിനു മുന്‍പ് വിവാഹം നടന്നു. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...