അസം : അസമില്‍ ശൈശവ വിവാഹത്തിനെതിരെ കര്‍ശന നടപടികളാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സ്വീകരിച്ചരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് വിവാഹം മുടങ്ങിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അസമിലെ കച്ചാര്‍, ഗോലകഞ്ച് എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിയമനടപടികള്‍ ഭയന്ന് അസമിലെ കച്ചാര്‍ ജില്ലയില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കാമുകനെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ല.
ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഇതിന് സമാന സംഭവമാണ് കച്ചാറിലെ ധലായ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ രാജ്നഗര്‍ ഗാവ് പഞ്ചായത്തിലെ ഖസ്പൂര്‍ ഗ്രാമത്തിലുമുണ്ടായത്. ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിക്ക് ഒരാളെ ഇഷ്ടപ്പെടുകയും അവളുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ശൈശവ വിവാഹങ്ങള്‍ തടയുന്നതിനായി അസം സര്‍ക്കാര്‍ നിയമങ്ങള്‍ നടപ്പിലാക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ മാതാപിതാക്കള്‍ വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത യുവതിയും ജീവനൊടുക്കി.
അതേസമയം ധുബ്രി ജില്ലയില്‍ ശൈശവ വിവാഹ കേസില്‍ ഭര്‍ത്താവിനെയും പിതാവിനെയും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് 23 കാരിയായ ഒരു സ്ത്രീ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയും ഭര്‍ത്താവിനെയും അച്ഛനെയും വിട്ടയച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്തിനാണ് ഹിമന്ത ബിശ്വ ശര്‍മ്മ എന്‍റെ ഭര്‍ത്താവിനെ പിടികൂടിയത്?
1999 ജനിച്ച താന്‍ 19-ാം വയസിലാണ് വിവാഹിതയായതെന്ന് അഫ്രോസ ഖാത്തൂണ്‍ എന്ന യുവതി പറഞ്ഞു. അതേസമയം അസമില്‍ ശൈശവവിവാഹത്തിനെതിരെയുള്ള നടപടി സ്വീകരിച്ച് നാലാം ദിവസത്തിനിടെ അറസ്റ്റിലായവരുടെ എണ്ണം 2,441 ആയി ഉയര്‍ന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. സംസ്ഥാനത്തുടനീളം 4,074 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.