​’ ന്യൂനപക്ഷങ്ങൾ പഠനത്തിൽ പിന്നിൽ, ജോലിയിൽ മുന്നിൽ’; രേവന്ത് റെഡ്ഢിയുടെ പ്രസ്താവന വിവാദത്തിൽ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ന്യൂനപക്ഷ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ കഴിവുള്ള തൊഴിലാളികളാണെന്നും പഠനത്തില്‍ മികവുള്ളവരല്ലെന്നുമുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ പ്രസ്താവന വിവാദമാകുന്നു. വെള്ളിയാഴ്ച ഹൈദരാബാദില്‍ നടന്ന മൈനോറിറ്റി എക്‌സലന്‍സ് സമ്മിറ്റിലാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്.ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ കാര്യങ്ങള്‍ വീക്ഷിക്കും മനസിലാക്കും. പക്ഷേ അവരോട് പഠിക്കാന്‍ പറഞ്ഞാല്‍, അവരത് അപ്പോള്‍ തന്നെ മറക്കും. അവരെ ഒരു റഫേല്‍ ഏല്‍പ്പിച്ചാല്‍, അവരതിനെ അത്രയും വേഗം കൂട്ടിച്ചേര്‍ക്കും. പക്ഷേ പഠിക്കാന്‍ അവര്‍ക്ക് കഴിയില്ല. അതിനാലാണ് നമ്മള്‍ ഐടിഐകള്‍ സജ്ജീകരിച്ചിരിക്കുന്നത്. അത് മികച്ച തൊഴിലാളികളാകാന്‍ അവരെ സഹായിക്കും’- എന്നായിരുന്നു രേവന്ത് റെഡ്ഢിയുടെ വാക്കുകള്‍.

ന്യൂനപക്ഷങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും മുഖ്യമന്ത്രി വാചാലനായി. ശാദി മുബാറക്ക്, കല്യാണ ലക്ഷ്മി, ഇന്ദിരാമ്മാ ഇന്ദ്‌ലു, ഗൃഹജ്യോതി എന്നിവയെ കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചത്. ഗൃഹജ്യോതി പദ്ധതിയില്‍ മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രേവന്ത് റെഡ്ഢിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ എക്‌സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. ഒരാളുടെ കഴിവിനെ മതവുമായി കൂട്ടിച്ചേര്‍ത്തതിന് എതിരെയാണ് പലരും ചോദ്യം ഉയര്‍ത്തിയത്. മികച്ച വിദ്യാഭ്യാസത്തിന് വഴിയൊരുക്കാതെ എല്ലായിടത്തും ജാതിയും മതവും കൂട്ടിക്കലര്‍ത്തുകയാണോ ചെയ്യുന്നതെന്നും, ഉടന്‍ തന്നെ രേവന്ത് റെഡ്ഢിയെ ബിജെപിയില്‍ കാണാം എന്ന് തുടങ്ങിയ കമന്റുകളാണ് വരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....