ജെൻ Z വോട്ടർമാരുടെ നിലപാട് നിർണായകം ; ബിഹാറിലെ ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചൂടേറുന്നു.

For full experience, Download our mobile application:
Get it on Google Play

പട്ന: ഡൽഹിയിൽ സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ബിഹാറിലെ ബങ്കിപൂരിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേയ്ക്ക് ഉറ്റുനോക്കി രാജ്യം. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉൾപ്പെടെ മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ രാജ്യം മുഴുവൻ ച‍ർച്ച ചെയ്യുന്ന സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങൾ ശക്തമാകുന്നത്. നരേന്ദ്ര മോദി സർക്കാരിന് തിരിച്ചടിയായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് രാജിവെയ്‌ക്കേണ്ടി വന്ന സാഹചര്യത്തിൽ കൂടിയാണ് ജെൻ സി വോട്ടർമാരുടെ വോട്ട് നിർണായകമായ ബങ്കിപൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ദീർഘകാലമായി ബിജെപിയുടെ ശക്തികേന്ദ്രമായ ബങ്കിപൂരിനെ പ്രതിനിധീകരിച്ചിരുന്നത് ബിജെപിയുടെ ദേശീയ അധ്യക്ഷൻ നിതിൻ നബീനായിരുന്നു. നിതിൻ നബീൻ രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ബങ്കിപൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അതിനാൽ ബങ്കിപൂർ നിലനിർത്തുക എന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിയെ സംബന്ധിച്ച് നിർണായകമാണ്. ജൻ സുരാജ് പാർട്ടിയുടെ ലേബലിൽ പ്രശാന്ത് കിഷോർ ബങ്കിപൂരിൽ മത്സരിക്കാൻ ഇറങ്ങുന്നതാണ് മറ്റൊരു സവിശേഷത.

യുവ വോട്ടർമാരുടെ സ്വാധീനമാണ് ബങ്കിപൂർ ഉപതെരഞ്ഞെടുപ്പിൽ നിർണായകമാകുകയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബിഹാറിലെ പ്രധാനപ്പെട്ട നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മണ്ഡലം കൂടിയാണ് ബങ്കിപൂർ. പട്ന സർവകലാശാല, എൻഐടി പട്ന, ബി എൻ കോളേജ്, സയൻസ് കോളേജ്, എ എൻ കോളേജ്, ചാണക്യ നാഷണൽ ലോ യൂണിവേഴ്സിറ്റി എന്നിവയുൾപ്പെടെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രമുഖ പരിശീലന കേന്ദ്രങ്ങളും ഹോസ്റ്റലുകളും ഈ മണ്ഡലത്തിലാണ് പ്രവർത്തിക്കുന്നത്.
മണ്ഡലത്തിലെ ആകെയുള്ള 3.79 ലക്ഷം വോട്ടർമാരിൽ ഏകദേശം 1.20 മുതൽ 1.35 ലക്ഷം വരെ പേർ 18 മുതൽ 29 വയസ് വരെയുള്ളവരാണെന്നാണ് കണക്ക്.

മണ്ഡലത്തിലെ ആകെ വോട്ടർമാരിൽ മൂന്നിലൊന്ന് വിഭാ​ഗത്തെയും ജെൻ സികൾ പ്രതിനിധാനം ചെയ്യുന്ന ബങ്കിപൂരിൽ രാജ്യത്തെ പുതിയ രാഷ്ട്രീയ സാഹചര്യം ഉപതെരഞ്ഞെടുപ്പിനെ സ്വാധിനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിദ്യാർത്ഥി പ്രതിഷേധങ്ങൾ യുവവോട്ടർമാരെ സ്വാധീനിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികൾ ഉപയോ​ഗപ്പെടുത്തുന്ന സാഹചര്യത്തെ മറികടക്കാൻ ബിജെപി വിയർക്കേണ്ടിവരുമെന്ന് വിലയിരുത്തലുകളുണ്ട്. തൊഴിൽ, വിദ്യാഭ്യാസം, മത്സരപരീക്ഷകളിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങൾ തുടർച്ചയായി ഉയർത്തിക്കാട്ടുന്ന പ്രശാന്ത് കിഷോറിന് നിലവിലെ സാഹചര്യം രാഷ്ട്രീയ മുൻതൂക്കം നൽകുമെന്ന് വിലയിരുത്തലുകളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...