കോഴിക്കോട് : കെ.എസ്.ആര്‍.ടി.സി ബസില്‍ വനിതാ സാമൂഹ്യ.പ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം. ഇന്ന് രാവിലെ കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് വരികയായിരുന്ന ബസില്‍ വെച്ചായിരുന്നു സംഭവം. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരന്‍ മോശമായി പെരുമാറുകയായിരുന്നു എന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
അതിക്രമം നേരിട്ടതോടെ യുവതി ശക്തമായി പ്രതികരിച്ചു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന യാത്രക്കാരോ കണ്ടക്ടറോ പ്രതികരിക്കാന്‍ തയ്യാറായില്ല . മോശമായി പെരുമാറിയ ആളെ കണ്ടക്ടര്‍ വഴിയില്‍ ഇറക്കി വിടുകയാണ് ചെയ്തത്. അതിക്രമം കാണിച്ചയാള്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയതായും യുവതി വ്യക്തമാക്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈത്തിരി പോലീസ് കേസെടുത്തു.