അരൂര്‍ : കെ.എസ്.ആര്.ടി.സി ബസില്‍ പെണ്‍കുട്ടിയെ ശല്യംചെയ്ത ആളെ പോലീസില്‍ ഏല്‍പ്പിച്ചു. ചേര്‍ത്തലയില്‍നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസില്‍ പെണ്‍കുട്ടിയെ ശല്യംചെയ്ത മുഹമ്മ തേജസ്സ് വീട്ടില്‍ സുനില്‍കുമാറിനെയാണ് (49) മറ്റുയാത്രികര്‍ ചേര്‍ന്ന് അരൂര്‍ പോലീസിന് കൈമാറിയത്. ബസ് ചന്തിരൂര്‍ ഭാഗത്ത് എത്തിയപ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ തുടങ്ങിയത്. പെണ്‍കുട്ടി ബഹളംവെച്ചതോടെ ബസ് അരൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
അമ്പലപ്പുഴ : കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിനെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വഴിച്ചേരി സ്വദേശി ബിനുവിനെയാണ് (34) അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസിന്റെ സീറ്റിലിരിക്കുകയായിരുന്ന യുവാവ് ശല്യം ചെയ്തതോടെ പെണ്‍കുട്ടി ബഹളം വെച്ചു. തുടര്‍ന്ന് ബസ് കപ്പക്കടക്കുസമീപം നിര്‍ത്തിയിട്ടു. കണ്ടക്ടര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.