സമൂഹ മാധ്യമങ്ങളിലൂടെ ഉത്പ്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നത് വഴി തെറ്റിദ്ധാരണകൾ വ്യാപിക്കുന്നു ; നടപടിയുമായി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്സും സമൂഹ മാധ്യമങ്ങളിലൂടെ ഉത്പ്പന്നങ്ങളെയും സേവനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതു വഴി തെറ്റിദ്ധാരണകൾ വ്യാപിക്കുന്നത് തടയാൻ നടപടിയുമായി കേന്ദ്രം. ഇത്തരത്തിൽ വിവിധ ബ്രാൻഡുകളിൽ നിന്ന് സ്വീകരിക്കുന്ന ആനുകൂല്യങ്ങളും മറ്റും അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ നിർബന്ധമായും മുന്നറിയിപ്പായി വെളിപ്പെടുത്തണം. ഇത് ലംഘിക്കുന്നവർക്ക് 50 ലക്ഷം രൂപ വരെ പിഴ ചുമത്തുകയും ഉത്പന്നങ്ങൾക്ക് ആറു വർഷം വരെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗാണ് ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ വാർത്താ സമ്മേളനത്തിൽ പുറത്തിറക്കിയത്. എൻഡോസ്‌മെന്‍റ് നോ ഹൗസ് എന്നാണ് പുതിയ മാർഗനിർദേശങ്ങൾക്ക് നൽകിയിരിക്കുന്ന പേര്.

പണം മറ്റ് പ്രതിഫലങ്ങൾ, യാത്രകൾ/ ഹോട്ടൽ താമസം, മീഡിയ ബാർട്ടറിങ്, അവാർഡുകൾ, സൗജന്യ ഉത്പന്നങ്ങൾ, കിഴിവുകൾ, സമ്മാനങ്ങൾ, ഏതെങ്കിലും കുടുംബപരമോ വ്യക്തിപരമോ തൊഴിൽപരമോ ആയ ബന്ധങ്ങൾ എന്നിവ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചുള്ള ആനുകൂല്യങ്ങളായി കണക്കാക്കുമെന്ന് കേന്ദ്രം പറയുന്നു. പരസ്യം, സ്‌പോൺസർ ചെയ്യുന്നവ, പെയ്ഡ് പ്രമോഷൻ തുടങ്ങിയവ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. വിവരങ്ങൾ ലളിതവും വ്യക്തമാകുന്ന ഭാഷയിലായിരിക്കണമെന്നടക്കം നിർദേശങ്ങളിൽ പറയുന്നുണ്ട്.

ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും സോഷ്യൽ മീഡിയയുടെയും വർദ്ധിച്ചുവരുന്ന വ്യാപനത്തോടെ അന്യായമായ വ്യാപാര രീതികളിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള അപകടസാധ്യത വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്. അതിനാൽ ഇത്തരം പ്രക്രിയകളിൽ സുതാര്യത കൊണ്ടുവരുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായാണ് നടപടിയെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിന്റെ മരണം ; അറസ്റ്റിലായ ഡോ. റാമിനെ ഇന്ന് തന്നെ കോടതിയിൽ...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ വിദ്യാര്‍ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...

ലിവ്‌ ഇൻ റിലേഷനിലായാൽ 5 വർഷം വരെ തടവ് ; മധ്യപ്രദേശിൽ ഏക സിവിൽ...

0
ഭോപ്പാൽ : ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിർണായക നിയമനിർമാണത്തിന്...

ഇന്നുമുതൽ മസിനഗുഡിയിൽനിന്ന് മായാറിലേക്കും സിങ്കാരയിലേക്കും വാഹന നിരോധനം

0
ഊട്ടി : മസിനഗുഡിയിൽ നിന്നു മായാറിലേക്കും സിങ്കാരയിലേക്കുമുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് 20...

ഓപ്പൺ എ.ഐയുടെ നേതൃസ്ഥാനത്തേക്ക് ഇന്ത്യൻ വംശജൻ ; സി.ടി.ഒ. സ്ഥാനത്ത് ഉദയ് രുദ്ദരാജുവിനെ നിയമിച്ചു

0
ഓപ്പൺ എ.ഐയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജനായ ഉദയ് രുദ്ദരാജുവിനെ നിയമിച്ച് കമ്പനി....