കോണ്‍ഗ്രസ് കളത്തിലിറക്കിയ മിസ് ബിക്കിനി വിജയി അർച്ചനയ്ക്ക് വന്‍തോല്‍വി

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : മീററ്റിലെ ഹസ്തിനപുര്‍ മണ്ഡലത്തില്‍ വോട്ടെണ്ണൽ പുരോഗമിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച നടിയും മോഡലുമായ അര്‍ച്ചന ഗൗതം പിന്നിൽ. അർച്ചനയ്ക്ക് ഇതുവരെ 270 വോട്ടുകളാണ് ലഭിച്ചത്. സിറ്റിങ് എംഎല്‍എയും ബിജെപി സ്ഥാനാര്‍ഥിയുമായ ദിനേഷ് ഖതിക് 20,438 വോട്ടുകള്‍ക്ക് മുന്നിലാണ്. എസ്പി സ്ഥാനാര്‍ഥി യോഗേഷ് വര്‍മ ഇതുവരെ 13,546 വോട്ടുകളും ബിഎസ്പിയുടെ സഞ്ജീവ് കുമാര്‍ 2,683 വോട്ടുകളും നേടി.

2017ല്‍ ബിജെപിയുടെ ദിനേഷ് ഖതിക് ആണ് ജയിച്ചത്. 99,436 വോട്ട് നേടിയായിരുന്നു ജയം. 2012ല്‍ 46,742 വേട്ടുകള്‍ക്ക് എസ്പിയുടെ പ്രഭു ദയാല്‍ ബാല്‍മികി ആയിരുന്നു ജയിച്ചത്. മിസ് ബിക്കിനി വിജയിയായ അര്‍ച്ചന ഗൗതമിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം നല്‍കിയതിനെ ബിജെപി വിമര്‍ശിച്ചിരുന്നു. 2018ല്‍ മിസ് ബിക്കിനിയായി തെരഞ്ഞെടുക്കപ്പെട്ട അര്‍ച്ചനയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെ എതിര്‍ പാര്‍ട്ടിക്കാര്‍ പഴയ ബിക്കിനി ചിത്രങ്ങള്‍ വൈറലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജോലിയെയും രാഷ്ട്രീയത്തെയും തമ്മില്‍ ബന്ധിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി അര്‍ച്ചന രംഗത്തെത്തി. ഒരു കലാകാരി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങണമെന്ന് ആഗ്രഹിച്ചാല്‍ അതിലെന്താണ് തെറ്റെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...