അന്ന് കാറപകടത്തിൽ മുഖം പൊള്ളി ; ഇന്ന് മിസ് വേൾഡ് അമേരിക്കയായി ഇന്ത്യൻ വംശജ

For full experience, Download our mobile application:
Get it on Google Play

മിസ് വേൾഡ് അമേരിക്കയായി കിരീടമണിഞ്ഞ് ഇന്ത്യൻ വംശജ ശ്രീസായ്നി. മിസ് വേൾഡ് അമേരിക്കയുടെ ലൊസാഞ്ചലസ് ആസ്ഥാനത്തു കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണു വാഷിങ്ടൻ സംസ്ഥാനത്തു നിന്നുളള ശ്രീ സുന്ദരിപ്പട്ടം നേടിയത്. മിസ് വേൾഡ് അമേരിക്കയാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജയാണ് 25 കാരിയായ ശ്രീസായ്നി. ഒപ്പം ആദ്യ ഏഷ്യക്കാരിയും. പേസ്മേക്കർ ഘടിപ്പിച്ച ഹൃദയവും വാഹനാപകടത്തെ അതിജീവിച്ച മനക്കരുത്തുമായാണ് ശ്രീ അമേരിക്കയെ പ്രതിനിധാനം ചെയ്യുന്നത്.

പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ശ്രീ അഞ്ചാം വയസ്സിൽ യുഎസിലേയ്ക്ക് കുടുംബത്തോടൊപ്പം കുടിയേറുകയായിരുന്നു. പന്ത്രണ്ടാം വയസിലാണ് ശ്രീയുടെ ഹൃദയത്തോട് ചേർന്ന് പേസ്മേക്കർ മിടിച്ച് തുടങ്ങിയത്. കാറപകടത്തിൽ മുഖത്തിനു സാരമായ പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ഇന്ന് സാമൂഹിക സേവനരംഗത്ത് സജീവമാണ് ശ്രീസായ്നി. വാഷിങ്ടൺ സർവകലാശാലയിൽ നിന്ന് ജേണലിസം പഠനവും പൂർത്തിയാക്കി. 2018 ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടവും നേടി. ഡിസംബറിൽ പ്യൂർട്ടോറിക്കോയിൽ വച്ചാണ് ലോകസുന്ദരിയെ തെരഞ്ഞെടുക്കാനുള്ള മൽസരം നടക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...