ന്യൂയോര്‍ക്ക് : അമേരിക്കന്‍ സൈനിക താവളത്തിന് നേരെ റോക്കറ്റാക്രമണം. അമേരിക്കയുടെ പ്രധാന സൈനിക താവളമാണ് ആക്രമിച്ചത്. ആറു റോക്കറ്റുകളാണ് താവളത്തിന്റെ വിവിധ മേഖലകളില്‍ പതിച്ചത്. അഫ്ഗാനിലെ പര്‍വാന്‍ പ്രവിശ്യയിലെ ഗവര്‍ണ്ണറാണ് വിവരം അന്താരാഷ്ട്ര മാദ്ധ്യമങ്ങളെ അറിയിച്ചത്.
ഒരു വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന 12 റോക്കറ്റുകളില്‍ ആറെണ്ണമാണ് ഭീകരര്‍ തൊടുത്തത്. മറ്റുള്ളവ അഫ്ഗാന്‍ സേന നിര്‍വീര്യമാക്കി. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഐ.എസ്. ഭീകരര്‍ സമാനരീതിയിലെ ആക്രമണം നടത്തിയിരുന്നു. അഫ്ഗാനിലെ ഭീകരസംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.