കായംകുളത്ത് രണ്ട് വിദ്യാർത്ഥികളെ കാണാതായി : പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിഷമം മൂലം നാട് വിട്ടെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

കായംകുളം : കായംകുളത്ത് രണ്ട് വിദ്യാർത്ഥികളെ കാണാതായതായി പരാതി. ഇന്ന് വൈകീട്ട് എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നതിന് ശേഷമാണ് രണ്ട് വിദ്യാർത്ഥികളേയും കാണാതായത്. എരുവ കോട്ടപ്പുറത്ത് പടീറ്റതിൽ അനിയുടെ മകൻ അക്സം, കായംകുളം കളീക്കൽ തെക്കതിൽ അബ്ദുൽ വാഹിദിന്റെ മകൻ ലുക്ക്മാൻ എന്നിവരെയാണ് കാണാതായത്

കായംകളം ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. പരീക്ഷയിൽ ഇരുവരും വിജയിച്ചെങ്കിലും കിട്ടിയ ഗ്രേഡുകൾ കുറവായിരുന്നു. ഇതിലുള്ള മനോവിഷമം കാരണം ഇരുവരും വീട് വിട്ടു പോയിരിക്കാം എന്ന സംശയത്തിലാണ് ബന്ധുക്കൾ. കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് രണ്ടു കുട്ടികളുടേയും മാതാപിതാക്കൾ കായംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ഇവർക്കായി പോലീസ് ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് തെരച്ചിൽ ആരംഭിച്ചു. കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത് ഇരുവർക്കുമായി തെരച്ചിൽ നടത്തുന്നുണ്ട്. കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കുട്ടികളുടെ സൈക്കിളുകൾ പോലീസ് കണ്ടെത്തി. ഇതോടെ ഇരുവരും ട്രെയിൻ കയറി സ്ഥലംവിട്ടിരിക്കാം എന്ന സംശയത്തിലാണ് പോലീസ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...

ആശ്രയമില്ലാതെ അലഞ്ഞ വയോധികന് അഭയമൊരുക്കി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടന്ന വയോധികന് പന്തളം ജനമൈത്രി പോലീസ്...

ഡൽഹിയിൽ പുതിയ വിവാദം ; കേരള ഹൗസിൽ കനയ്യ കുമാറും അധികൃതരും തമ്മിൽ രൂക്ഷമായ...

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കനയ്യ...

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

0
ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു....