സി.പി.എം ബ്രാഞ്ച് സമ്മേളന പ്രതിനിധിയുടെ തിരോധാനം : അന്വേഷണ പുരോഗതി തേടി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സി.പി.എം ബ്രാഞ്ച് സമ്മേളനത്തിന്‍റെ തലേദിവസം ആലപ്പുഴ തോട്ടപ്പള്ളിയില്‍നിന്ന് സമ്മേളന പ്രതിനിധിയായ മത്സ്യത്തൊഴിലാളിയെ കാണാതായത് സംബന്ധിച്ച കേസിലെ അന്വേഷണ പുരോഗതി തേടി ഹൈകോടതി. സെപ്റ്റംബര്‍ 29ന് കാണാതായ സജീവനെ കണ്ടെത്താനായില്ലെന്നും ഒരുവിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഭാര്യ സജിത നല്‍കിയ ഹേബിയസ് കോര്‍പസ് ഹർജിയിലാണ് അന്വേഷണ പുരോഗതി അറിയിക്കാന്‍ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്​ നിര്‍ദേശിച്ചത്​.

കാണാതായതിന്‍റെ അന്ന് വൈകീട്ട്​ അമ്പലപ്പുഴ പോലീസിലും ഒക്​ടോബര്‍ ആറിന് ആലപ്പുഴ എസ്.പിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നായിരുന്നു ഹർജിയിലെ ആരോപണം. സെപ്റ്റംബര്‍ 30ന് പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ വിമതപക്ഷത്തെ സജീവനെ തട്ടിക്കൊണ്ടുപോയതാണെന്ന് ആശങ്കയുണ്ടെന്നും സജീവനെ കാണാതായതോടെ ബ്രാഞ്ച് സമ്മേളനം മാറ്റിവെച്ചെന്നും ഹർജിയില്‍ പറയുന്നു. നൂറിലധികം പേരെ പോലീസ് ചോദ്യം ചെയ്​തെന്നും സജീവനെക്കുറിച്ച്‌ ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

സജീവനെ കാണാതായതുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ ബന്ധിപ്പിക്കുന്ന ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. സജീവന്‍ കടല്‍ത്തീരത്ത് നില്‍ക്കുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തീരദേശ പോലീസിന് ഇതുസംബന്ധിച്ച പരിശോധനക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’ ; ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി

0
ഗാസ : പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി...

ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല

0
കൊച്ചി: എസ്എഫ്ഐ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക്...

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...